കൊല്ലം: നാലുചക്രവാഹനം ഉണ്ടെന്ന കാരണത്താൽ ഭിന്നശേഷിക്കാരുടെ പെൻഷൻ തടയരുതെന്ന് വികലാംഗ ഏകോപനസമിതി സംസ്ഥാന കമ്മിറ്റി ആവശ്യപ്പെട്ടു. ഭിന്നശേഷിക്കാർ ഉപയോഗിക്കുന്ന വാഹനങ്ങൾക്ക് റോഡ് നികുതി ആവശ്യമില്ലെന്ന നിയമം നിലനിൽക്കെ നടപടി പിൻവലിച്ച് തടഞ്ഞുവെച്ചിരിക്കുന്ന പെൻഷൻ ഉടൻ വിതരണം ചെയ്യണമെന്ന് കാട്ടി ഭാരവാഹികൾ മുഖ്യമന്ത്രിക്ക് നിവേദനം നൽകി. സംസ്ഥാന സെക്രട്ടറി എം. സിയാദ്, പ്രസിഡൻറ് പോരുവഴി ഓമനക്കുട്ടൻ, സിദ്ധാർഥൻപിള്ള, രഘുനാഥൻ, രജിത്ത് എന്നിവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.