രണ്ട്​ കിലോ കഞ്ചാവ​ുമായി പിടിയിൽ

തിരുവനന്തപുരം: രണ്ട് കിലോ കഞ്ചാവുമായി കരിമഠം സ്വദേശി മാഹീനെ വഞ്ചിയൂർ പൊലീസ് അറസ്റ്റ് ചെയ്തു. തിരുവനന്തപുരം എസ്.എൽ തിയറ്ററിന് സമീപം റോഡിൽ സംശയകരമായ സാഹചര്യത്തിൽ കണ്ട പ്രതിയെ പട്രോളിങ് ഡ്യൂട്ടിയിലുള്ള ഉദ്യോഗസ്ഥർ പരിശോധിച്ചപ്പോഴാണ് രണ്ട് കിലോ കഞ്ചാവ് കണ്ടെടുത്തത്. സർക്കിൾ ഇൻസ്പെക്ടർ സുരേഷ് വി. നായരുടെ നേതൃത്വത്തിൽ സബ് ഇൻസ്പെക്ടർമാരായ സുവർണകുമാർ, ജിജുകുമാർ, എസ്.സി.പി.ഒ രാജേഷ്, പ്രശാന്ത്, സജരാജ് എന്നിവരാണ് പ്രതിെയ പിടികൂടിയത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.