ജാലകം...കേരള

തീയതി നീട്ടി തിരുവനന്തപുരം: സെപ്റ്റംബറില്‍ നടത്തുന്ന (2016 അഡ്മിഷന്‍) നാലാം സെമസ്റ്റര്‍ പി.ജി പരീക്ഷ ഡിസര്‍ട്ടേഷന്‍ സമര്‍പ്പിക്കാനുള്ള അവസാന തീയതി സെപ്റ്റംബര്‍ 22 വരെ നീട്ടി. സര്‍വകലാശാലയിലെയും യൂനിവേഴ്‌സിറ്റി കോളജിലെയും പഠനവകുപ്പുകളിലേക്കും കാര്യവട്ടം ലക്ഷ്മീ ബായ് നാഷനല്‍ കോളജ് ഓഫ് ഫിസിക്കല്‍ എജുക്കേഷനിലേക്കുമുള്ള എം.ഫില്‍ പ്രവേശനപരീക്ഷ (ജൂലൈ 2018) എഴുതിയവർ ബിരുദാനന്തരബിരുദ പരീക്ഷ മാർക്ക് www.admissions.keralauniversity.ac.in എന്ന വെബ്‌സൈറ്റില്‍ ലോഗിന്‍ ചെയ്ത് രേഖപ്പെടുത്താനുളള അവസാന തീയതി സെപ്റ്റംബര്‍ 27 വരെ നീട്ടി. തുടര്‍ വിദ്യാഭ്യാസ വ്യാപനകേന്ദ്രം നടത്തുന്ന ടീച്ചേഴ്‌സ് ട്രെയിനിങ് കോഴ്‌സ് ഇന്‍ യോഗ ആൻഡ് മെഡിറ്റേഷന് സെപ്റ്റംബര്‍ 10 വരെ അപേക്ഷിക്കാം. യോഗ്യത: പ്രീ ഡിഗ്രി/പ്ലസ് ടു, ഫീസ് 15000 രൂപ, അപേക്ഷഫീസ് 100 രൂപ, കോഴ്‌സ് കാലാവധി ആറ് മാസം, ക്ലാസ് തിങ്കള്‍ മുതല്‍ വെള്ളിവരെ വൈകുന്നേരം അഞ്ചു മുതല്‍ ഏഴു വരെ (ഫോണ്‍: 0471 - 2302523). മേഴ്സി ചാൻസ് പരീക്ഷ തുടര്‍വിദ്യാഭ്യാസ വ്യാപനകേന്ദ്രം നടത്തുന്ന സര്‍ട്ടിഫിക്കറ്റ് ഇന്‍ ലൈബ്രറി ആൻഡ് ഇന്‍ഫര്‍മേഷന്‍ സയന്‍സ് (ഓള്‍ഡ് സ്‌കീം-മേഴ്‌സി ചാന്‍സ്) പരീക്ഷ മാറ്റി. പുതുക്കിയ തീയതി പിന്നീട്. പരീക്ഷക്ക് സെപ്റ്റംബര്‍ 15 വരെ അപേക്ഷിക്കാം. പരീക്ഷഫീസ് സെപ്റ്റംബര്‍ 28ന് ആരംഭിക്കുന്ന മൂന്നാം സെമസറ്റര്‍ ഇൻറഗ്രേറ്റഡ് (പഞ്ചവത്സരം) ബി.എ എല്‍എല്‍.ബി/ബി.കോം എല്‍എല്‍.ബി/ബി.ബി.എ എല്‍എല്‍.ബി പരീക്ഷക്ക് പിഴ കൂടാതെ സെപ്റ്റംബര്‍ 10 വരെയും 50 രൂപ പിഴയോടെ സെപ്റ്റംബര്‍ 12 വരെയും 125 രൂപ പിഴയോടെ സെപ്റ്റംബര്‍ 14 വരെയും രജിസ്റ്റര്‍ ചെയ്യാം. സൂക്ഷ്മ പരിശോധന മാര്‍ച്ചില്‍ നടത്തിയ മൂന്നാം സെമസ്റ്റര്‍ ബി.ടെക് (2013 സ്‌കീം-യൂനിവേഴ്‌സിറ്റി കോളജ് ഓഫ് എൻജിനീയറിങ്, കാര്യവട്ടം, റെഗുലര്‍ - 2016 അഡ്മിഷന്‍, ഇംപ്രൂവ്‌മ​െൻറ്/സപ്ലിമ​െൻററി - 2015 അഡ്മിഷന്‍) പരീക്ഷ ഉത്തരക്കടലാസ് സൂക്ഷ്മ പരിശോധനക്ക് അപേക്ഷിച്ചവർ ഫോട്ടോ പതിച്ച തിരിച്ചറിയല്‍ രേഖയും ഹാള്‍ടിക്കറ്റുമായി 31 മുതല്‍ സെപ്റ്റംബര്‍ ഏഴുവരെ ബി.ടെക് റീ-വാല്യുവേഷന്‍ സെക്ഷനില്‍ ഹാജരാകണം. േയാഗ കോഴ്‌സ് വേദാന്ത പഠനകേന്ദ്രത്തി​െൻറ ആഭിമുഖ്യത്തില്‍ നടക്കുന്ന ആറുമാസക്കാലത്തെ യോഗ സര്‍ട്ടിഫിക്കറ്റ് കോഴ്‌സിലേക്കുള്ള പ്രവേശനം സെപ്റ്റംബര്‍ ഒന്നിന് പത്തിന് കാര്യവട്ടം വേദാന്ത പഠനകേന്ദ്രത്തില്‍ നടക്കും (ഫോണ്‍: 9446409948). സമ്പര്‍ക്ക ക്ലാസ് വിദൂരവിദ്യാഭ്യാസ വിഭാഗം കൊല്ലം കേന്ദ്രത്തില്‍ (ഗവ. എച്ച്.എസ്.എസ് തേവള്ളി) എം.എ ഇംഗ്ലീഷ്, എം.എ ഹിസ്റ്ററി, എം.കോം എന്നീ വിഷയങ്ങളുടെ സമ്പര്‍ക്ക ക്ലാസ് സെപ്റ്റംബര്‍ എട്ടിന്. സ്‌പോട്ട് അഡ്മിഷന്‍ യു.ഐ.എം അടൂര്‍, ആലപ്പുഴ, കുണ്ടറ, പുനലൂര്‍ സ​െൻററുകളില്‍ സെപ്റ്റംബര്‍ മൂന്നിന് പത്തിന് എം.ബി.എ സ്‌പോട്ട് അഡ്മിഷന്‍. കെ മാറ്റ്, സി മാറ്റ്, ക്യാറ്റ് പ്രവേശന പരീക്ഷകളില്‍ യോഗ്യത നേടിയവര്‍ക്ക് പങ്കെടുക്കാം.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.