തിരുവനന്തപുരം: പ്രളയക്കെടുതികളുടെ പശ്ചാത്തലത്തില്‍ സംസ്ഥാന ഫോട്ടോഗ്രഫി അവാര്‍ഡിെൻറ എന്‍ട്രികള്‍ സമര്‍പ്പിക്കേണ്ട അവസാനതീയതി സെപ്റ്റംബര്‍ 15 വരെ നീട്ടി. ഡ്യൂപ്ലിക്കേറ്റ് സര്‍ട്ടിഫിക്കറ്റിന് മൂന്നുവരെ അപേക്ഷിക്കാം തിരുവനന്തപുരം: പ്രളയക്കെടുതിയില്‍ നഷ്ടപ്പെട്ട സാങ്കേതിക വിദ്യാഭ്യാസവകുപ്പിന് കീഴിലുള്ള സാങ്കേതിക പരീക്ഷ ബോര്‍ഡിെൻറ സര്‍ട്ടിഫിക്കറ്റുകളുടെ ഡ്യൂപ്ലിക്കേറ്റിന് അപേക്ഷ നൽകാനുള്ള വിശദവിവരം www.tekerala.org ല്‍ ലഭ്യമാണ്. സ്ഥാപനം വഴി അപേക്ഷ ലഭിക്കേണ്ട അവസാനതീയതി സെപ്റ്റംബര്‍ മൂന്ന്. പാലക്കാട് ഗവ. മെഡിക്കല്‍ കോളജില്‍ നിയമനം തിരുവനന്തപുരം: പാലക്കാട് ഗവ. മെഡിക്കല്‍ കോളജില്‍ പ്രഫസര്‍, അസോസിയറ്റ് പ്രഫസര്‍, അസിസ്റ്റൻറ് പ്രഫസര്‍, സീനിയര്‍ റെസിഡൻറ്സ് തുടങ്ങിയ അധ്യാപക തസ്തികകളിലേക്ക് കരാര്‍ വ്യവസ്ഥയില്‍ നിയമിക്കുന്നതിന് അപേക്ഷ ക്ഷണിച്ചു. സെപ്റ്റംബര്‍ 10ന് രാവിലെ 10.30ന് കൂടിക്കാഴ്ചക്കെത്തണം. വിവരങ്ങള്‍ www.gmcpalakkad.in ല്‍. (ഫോണ്‍: 0491 2000644). പുനര്‍മൂല്യനിർണയഫലം തിരുവനന്തപുരം: മാര്‍ച്ചില്‍ നടന്ന ഹയര്‍സെക്കന്‍ഡറി ഒന്നാം വര്‍ഷ പരീക്ഷയുടെ പുനര്‍മൂല്യനിർണയം, സൂക്ഷ്മപരിശോധന എന്നിവയുടെ ഫലം www.dhsekerala.gov.in ല്‍ ലഭ്യമാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.