ഒാണക്കാലത്ത്​ മൃഗശാലക്ക്​ രണ്ട്​ ലക്ഷത്തി​ലധികം അധിക വരുമാനം

തിരുവനന്തപുരം: ഓണക്കാലത്ത് മ്യൂസിയം-മൃഗശാല വരുമാനത്തിൽ വൻവർധന. ടിക്കറ്റ് നിരക്കിൽ നേരിയ വർധന ഉണ്ടായിരുന്നുവെങ്കിലും കഴിഞ്ഞവർഷത്തെക്കാൾ രണ്ട് ലക്ഷം രൂപയുടെ അധിക വരുമാനം നേടാൻ കഴിഞ്ഞു. സാധാരണ മ്യൂസിയം, മൃഗശാല തിങ്കളാഴ്ച അവധി ദിനമാണ്. എന്നാൽ, ഓണക്കാലം മുൻനിർത്തി കഴിഞ്ഞ തിങ്കളാഴ്ച തുറന്നിരുന്നു. അന്നുമാത്രം മൂന്ന് ലക്ഷം രൂപ ലഭിച്ചു. ഇതിൽ രണ്ടുലക്ഷം രൂപ മൃഗശാല വരുമാനമാണ്. 22 മുതൽ 30 വരെ മാത്രം 26,23,093 രൂപ ലഭിച്ചു. കഴിഞ്ഞ വർഷം ഓണക്കാലത്തെ പത്തു ദിവസത്തെ വരുമാനം 24, 41,790 ആയിരുന്നു. കഴിഞ്ഞവർഷം അവിട്ടം ദിനത്തിൽ മൂന്നുലക്ഷത്തിലധികം ലഭിെച്ചങ്കിൽ ഇത്തവണ അത് നാല് ലക്ഷത്തി മുപ്പത്തിരണ്ടായിരം രൂപയായി. നിലവിലെ കൗണ്ടറുകൾക്കുപുറമേ മൂന്നുകൗണ്ടറുകളും അക്വേറിയത്തിനായി ഒരുകൗണ്ടറും പുതുതായി ഓണക്കാലത്ത് ഒരുക്കിയിരുന്നു. നാട് പ്രളയദുരിതത്തിലായിരുന്നുവെങ്കിലും തദ്ദേശീയരാണ് കൂടുതലായി ഇക്കുറി എത്തിയത്. ഇതരസംസ്ഥാനക്കാരും സന്ദർശിക്കാൻ എത്തിയിരുന്നു. തമിഴ്നാട്, വടക്കേയിന്ത്യൻ സംസ്ഥാനങ്ങളിൽ നിന്നുള്ളവരാണ് സന്ദർശകരായി എത്തുന്നവരിൽ ഏറെയും.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.