ഭാര്യയുടെ തലയ്ക്കടിച്ച് പരിക്കേല്‍പിച്ചു

ആറ്റിങ്ങല്‍: ഭര്‍ത്താവ് . ആറ്റിങ്ങല്‍ അയിലം മൂലയില്‍ വീട്ടില്‍ ശാലിനി(32)യെ ഗുരുതര പരിക്കുകളോടെ മെഡിക്കല്‍ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഭര്‍ത്താവ് ബിജുവിനെ പൊലീസ് കസ്റ്റഡിയിലെടുത്തു. കഴിഞ്ഞദിവസം പുലര്‍ച്ചെയാണ് സംഭവം. ഇരുവരും തമ്മില്‍ വാേക്കറ്റമുണ്ടാകുകയും വീട്ടില്‍ ഉണ്ടായിരുന്ന നിലവിളക്കുപയോഗിച്ച് ശാലിനിയുടെ തലയ്ക്കടിക്കുകയുമായിരുന്നു. നിലവിളി കേട്ടെത്തിയ നാട്ടുകാരാണ് പരിക്കേറ്റ ശാലിനിയെ മെഡിക്കല്‍ കോളജില്‍ എത്തിച്ചത്. ബിജുവിനെതിരെ ആറ്റിങ്ങല്‍ പൊലീസ് കേസെടുത്തു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.