താഴെവെട്ടൂർ കടപ്പുറത്തെ കൊലപാതകം: പ്രതി അറസ്​റ്റിൽ

വർക്കല: താഴെ വെട്ടൂർ കടപ്പുറത്തെ മത്സ്യബന്ധന കൂടത്തിൽ മധ്യവയസ്കനെ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവം കൊലപാതകമാണെന്ന് പൊലീസ് സ്ഥിരീകരിച്ചു. പ്രതി ചിലക്കൂർ ഗ്രാലിക്കുന്ന് വീട്ടിൽ മത്സ്യത്തൊഴിലാളിയായ കുറുപ്പ് എന്ന നിസാമുദ്ദീനെ (43) പൊലീസ് അറസ്റ്റ് ചെയ്തു. തെങ്ങുകയറ്റ തൊഴിലാളിയായ മടവൂർ പുലിയൂർക്കോണം വടക്കുംകര ചരുവിള പുത്തൻവീട്ടിൽ ബാബു(45)വി​െൻറ മൃതദേഹമാണ് ബുധനാഴ്ച പുലർച്ച താഴെവെട്ടൂർ കടപ്പുറത്തെ കൂടത്തിൽ കാണപ്പെട്ടത്. ഇയാൾ ഭാര്യയും മക്കളുമായി പിണങ്ങി വർഷങ്ങളായി കടപ്പുറത്തെ കൂടത്തിലാണ് അന്തിയുറങ്ങിയിരുന്നത്. ബാബുവി​െൻറ മൃതദേഹത്തിലെ മുറിവുകൾ കൊലപാതകമാണെന്ന് നാട്ടുകാർക്കും പൊലീസിനും സംശയമുണ്ടായിരുന്നു. ഇതിെന തുടർന്ന് ആറ്റിങ്ങൽ ഡിവൈ.എസ്.പി പി. അനിൽകുമാറി​െൻറ നേതൃത്വത്തിൽ അന്വേഷണം നടത്തുകയായിരുന്നു. ബാബു കിടന്നുറങ്ങുന്ന കൂടത്തിന് സമീപം ചൊവ്വാഴ്ച രാത്രി നിസാമുദ്ദീനെ കണ്ടതായി അന്വേഷണത്തിൽ പൊലീസിന് വിവരം ലഭിച്ചു. തുടർന്ന്, ഇയാളെ താഴെ വെട്ടൂർ കടപ്പുറത്തുനിന്ന് പൊലീസ് കസ്റ്റഡിയിലെടുത്തു ചോദ്യം ചെയ്യുകയായിരുന്നു. മുൻവൈരാഗ്യമാണ് കൊലപാതകത്തിന് കാരണമെന്ന് പൊലീസ് പറഞ്ഞു. ആഴ്ചകൾക്ക് മുമ്പ് നിസാമുദ്ദീ​െൻറ പറമ്പിൽ തേങ്ങയിടാൻ ബാബുവിനെ വിളിച്ചിരുന്നു. തേങ്ങയ്ക്ക് പകരം ബാബു കരിക്കിൻകുല വെട്ടിയതിനെ തുടർന്ന് ഇരുവരും തമ്മിൽ വാക്കേറ്റമുണ്ടായി. ഈ വൈരാഗ്യം പലപ്പോഴും വഴക്കിനിടയാക്കിയിരുന്നു. ഇതായിരുന്നു കൊലപാതകത്തിൽ കലാശിച്ചതും. ബാബുവി​െൻറ നെറ്റിയിൽ ടോർച്ച് കൊണ്ട് അടിച്ച് പരിക്കേൽപിച്ച ശേഷം കഴുത്തുഞെരിച്ചാണ് കൃത്യം നടത്തിയതെന്ന് നിസാമുദ്ദീൻ സമ്മതിച്ചതായും രക്തം പുരണ്ട ടോർച്ചും വസ്ത്രങ്ങളും കണ്ടെടുത്തതായും ഡിവൈ.എസ്.പി അറിയിച്ചു. പ്രതിയെ കോടതിയിൽ ഹാരജരാക്കി റിമാൻഡ് ചെയ്തു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.