മാരകായുധങ്ങളുമായി ആക്രമണം: നാലുപേർ അറസ്​റ്റിൽ

കിളിമാനൂർ: തിരുവോണദിവസം രാത്രി മദ്യലഹരിയിൽ മാരകായുധങ്ങളുമായെത്തി നിരവധിപേരെ ആക്രമിക്കുകയും ഭീഷണിപ്പെടുത്തുകയും ചെയ്ത സംഭവത്തിൽ നാലുപേരെ കിളിമാനൂർ പൊലീസ് അറസ്റ്റ് ചെയ്തു. നഗരൂർ നെടുമ്പറമ്പ് വരയത്തുവിള വീട്ടിൽ ബിനു (34), കൊടുവഴന്നൂർ പന്തുവിള മനു ഭവനിൽ മനു (29), കൊടുവഴന്നൂർ പന്തുവിള മഞ്ജു നിവാസിൽ മനോജ് (28), കൊടുവഴന്നൂർ പന്തുവിള ഉദയഗിരി വീട്ടിൽ അമ്പു എന്ന സജു (37) എന്നിവരെയാണ് കഴിഞ്ഞദിവസം നിലമേലിൽ നിന്നും അറസ്റ്റ് ചെയ്തത്. കാരേറ്റ് പ്രവർത്തിക്കുന്ന ബാറിലുണ്ടായ നിസ്സാര പ്രശ്നങ്ങളെ തുടർന്ന് മാരകായുധങ്ങളുമായി കാറിലെത്തിയ സംഘം ബാറിന് പുറത്തും അകത്തും ഉണ്ടായിരുന്ന നിരവധിപേരെ ആക്രമിക്കുകയും ഭീഷണിപ്പെടുത്തുകയുമായിരുന്നെന്ന് പൊലീസ് പറഞ്ഞു. സംഭവത്തിൽ രാകേഷ്കുമാർ (32) അടക്കം നിരവധിപേർക്കാണ് പരിക്കേറ്റത്. രാകേഷ് കുമാറി​െൻറ പരാതിയിലാണ് പൊലീസ് കേസെടുത്തത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.