ഗുലാം നബി ആസാദ് പ്രളയബാധിതപ്രദേശങ്ങൾ സന്ദർശിക്കും

തിരുവനന്തപുരം: രാജ്യസഭ പ്രതിപക്ഷനേതാവും എ.ഐ.സി.സി ജനറൽ സെക്രട്ടറിയുമായ ഗുലാം നബി ആസാദ് വെള്ളി, ശനി ദിവസങ്ങളിൽ പ്രളയബാധിതപ്രദേശങ്ങൾ സന്ദർശിക്കുമെന്ന് കെ.പി.സി.സി പ്രസിഡൻറ് എം.എം. ഹസൻ അറിയിച്ചു. െവള്ളിയാഴ്ച രാവിലെ 11.30ന് കൊച്ചിയിൽ എത്തുന്ന ഗുലാം നബി ആസാദ് ആലുവ, കളമശ്ശേരി, പറവൂർ എന്നിവിടങ്ങൾ സന്ദർശിക്കും. ശനിയാഴ്ച രാവിലെ മലപ്പുറം ജില്ലയിലെ ചെറുകാവ്, ഉൗർങ്ങാട്ടിരി, ചാലിയാർ എന്നിവിടങ്ങളിൽ ഉരുൾപൊട്ടലിൽ മരിച്ചവരുടെ കുടുംബാംഗങ്ങളെ സന്ദർശിക്കും. വൈകീട്ട് കോഴിക്കോട് ഡി.സി.സി സംഘടിപ്പിക്കുന്ന മത്സ്യത്തൊഴിലാളികൾക്കുള്ള സ്വീകരണപരിപാടിയിൽ പങ്കെടുക്കും. സെപ്റ്റംബർ രണ്ടിന് ഡൽഹിക്ക് മടങ്ങും.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.