സിഖ് വിവാഹം രജിസ്​റ്റര്‍ ചെയ്യുന്നതിന് മാര്‍ഗനിര്‍ദേശം

തിരുവനന്തപുരം: സംസ്ഥാനത്ത് സിഖ് വിവാഹം രജിസ്റ്റര്‍ ചെയ്യുന്നതിന് നിയമവകുപ്പ് മാര്‍ഗനിര്‍ദേശം പ്രസിദ്ധീകരിച്ചു. റവന്യൂ ജില്ലകളിലെ പഞ്ചായത്ത് ഡെപ്യൂട്ടി ഡയറക്ടര്‍ ജില്ല വിവാഹ രജിസ്ട്രാര്‍ ആയിരിക്കും. സിഖുകാര്‍ക്ക് ഹിന്ദു വിവാഹ നിയമത്തിന് പകരം ആനന്ദ് വിവാഹ നിയമം അനുസരിച്ച് വിവാഹം രജിസ്റ്റര്‍ ചെയ്യാം. സര്‍ട്ടിഫിക്കറ്റ് നല്‍കേണ്ടത് ആനന്ദ വിവാഹത്തിന് കീഴിലാക്കണം. വിവാഹ രജിസ്ട്രാര്‍മാരുടെ പ്രാദേശിക അധികാര പരിധിക്കകത്ത് നടത്തുന്ന ആനന്ദ് കരാജ് ചടങ്ങുകള്‍ മാത്രമേ സിഖ് വിവാഹങ്ങളായി രജിസ്റ്റര്‍ ചെയ്യാവൂ. ആനന്ദ് കരാജ് സിഖ് വിവാഹ ചടങ്ങുകള്‍പ്രകാരം നടത്തുന്ന വിവാഹങ്ങള്‍ക്ക് നടന്ന ദിവസം മുതല്‍ നിയമപ്രാബല്യമുണ്ടാകും.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.