ബാർ കോഴക്കേസ് പരിഗണിക്കുന്നത് മാറ്റി

തിരുവനന്തപുരം: കെ.എം. മാണിക്കെതിരായ ബാർ കോഴക്കേസ് പരിഗണിക്കുന്നത് വിജിലൻസ് കോടതി മാറ്റി. സർക്കാർ ജീവനക്കാർക്കെതിരെ കേസ് രജിസ്റ്റർ ചെയ്യുംമുമ്പ് പ്രോസിക്യൂഷൻ അനുവാദം വാങ്ങണമെന്ന സുപ്രീംകോടതിയുടെ പുതിയ വിധി എങ്ങനെ ഈ ഉത്തരവിൽ നടപ്പാക്കാമെന്ന ആശങ്ക ദൂരീകരിക്കാൻ പ്രതിഭാഗം അഭിഭാഷകരോട് കോടതി ആരാഞ്ഞു. ഇക്കാര്യം പരിശോധിക്കാനാണ് കോടതി കേസ് പരിഗണിക്കുന്നത്‌ അടുത്ത മാസം 10 ലേക്ക് മാറ്റിയത്. പൂട്ടിയ 48 ബാറുകൾ തുറക്കാൻ മാണി അഞ്ച് കോടി രൂപ വാങ്ങിയെന്ന ബാറുടമ ബിജു രമേശി​െൻറ പരാതിയിലാണ് അന്വേഷണം.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.