ആർ. സുകേശനടക്കം 12പേർക്ക് ഐ.പി.എസ്

തിരുവനന്തപുരം: ബാർ കോഴക്കേസ് അടക്കം നിരവധി വിവാദേകസുകൾ അന്വേഷിച്ച ആർ. സുേകശൻ ഉൾപ്പെടെ 12 എസ്.പിമാർക്ക് ഐ.പി.എസ്. വ്യാഴാഴ്ച കേന്ദ്ര ആഭ്യന്തരമന്ത്രാലയം ഇറക്കിയ ഉത്തരവ് അനുസരിച്ചാണ് ആർ. സുകേശൻ, പി.കെ. മധു, കെ.എം. ടോണി, ജയിംസ് ജോസഫ്, കെ.എസ്. വിമൽ, കെ.പി. വിജയകുമാരൻ, പി.എസ്. സാബു, ടി.എഫ്. സേവ്യർ, ജെ. സുകുമാരപിള്ള, കെ.എം. ആൻറണി, യു. അബ്ദുൽകരീം, എ.കെ. ജമാലുദ്ദീൻ എന്നിവർക്ക് ഐ.പി.എസ് ലഭിച്ചത്. ബാർ കോഴക്കേസ് അന്വേഷണ ഉദ്യോഗസ്ഥനായ ആർ. സുകേശൻ സർവിസിൽനിന്ന് കഴിഞ്ഞ വർഷമാണ് വിരമിച്ചത്. ഐ.പി.എസ് ലഭിച്ചതിനെ തുടർന്ന് 2021 വരെ സർവിസിൽ തുടരാം.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.