എയർകാർഗോയിൽ 40 ടൺ സാധനങ്ങൾ; സർക്കാർ ഇടപെടണമെന്ന് മനുഷ്യാവകാശ കമീഷൻ

തിരുവനന്തപുരം: പ്രളയദുരിതമനുഭവിക്കുന്നവർക്ക് നൽകാൻ വിദേശത്തുനിന്ന് എത്തിച്ച 40 ടൺ സാധനങ്ങൾ കസ്റ്റംസ് ക്ലിയറൻസ് ലഭിക്കാതെ വിമാനത്താവളത്തിലെ കാർഗോ കോംപ്ലക്സിൽ കെട്ടിക്കിടക്കുന്നെന്ന പരാതിയിൽ അടിയന്തരനടപടി സ്വീകരിക്കാൻ സംസ്ഥാന മനുഷ്യാവകാശ കമീഷൻ ഉത്തരവ്. കമീഷൻ അധ്യക്ഷൻ ജസ്റ്റിസ് ആൻറണി ഡൊമിനിക് റവന്യൂ സെക്രട്ടറിക്കാണ് നിർദേശം നൽകിയത്. നടപടി സ്വീകരിച്ചശേഷം ഉടൻ റിപ്പോർട്ട് സമർപ്പിക്കണം. ഭക്ഷ്യവസ്തുക്കളും വസ്ത്രങ്ങളും ഉൾപ്പെടെ സാധനങ്ങളാണ് കെട്ടിക്കിടക്കുന്നത്. കുവൈത്ത്, ബഹ്റൈൻ, ഒമാൻ, യു.എ.ഇ തുടങ്ങിയ രാജ്യങ്ങളിൽനിന്ന് എത്തിച്ച സാധനങ്ങളാണിവ. ദുരിതാശ്വാസ ക്യാമ്പുകളിലേക്കുള്ള സാധനങ്ങൾ സർക്കാർ അംഗീകൃത ഏജൻസികൾക്ക് 59/2018 വിജ്ഞാപനം വഴി വിട്ടുനൽകാൻ കസ്റ്റംസിന് സാധിക്കുമായിരുന്നെന്ന് മനുഷ്യാവകാശ പ്രവർത്തകനായ രാഗം റഹിം നൽകിയ പരാതിയിൽ പറയുന്നു. സാധനങ്ങൾ ജില്ല ഭരണകൂടം നേരിട്ട് ഏറ്റെടുക്കണമെന്ന നിർദേശമാണ് തടസ്സമായത്. ഇക്കാര്യത്തിൽ ജില്ല ഭരണകൂടത്തി​െൻറ ഭാഗത്ത് ഗുരുതര വീഴ്ചയുണ്ടെന്ന് പരാതിക്കാരൻ ആരോപിച്ചു. കേരള സ്റ്റേറ്റ് ഇൻഡസ്ട്രിയൽ എൻറർൈപ്രസസാണ് എയർകാർഗോ വിഭാഗത്തി​െൻറ നടത്തിപ്പുകാർ.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.