റിലയൻസ് 21 കോടിയും നാവികസേന 8.92 കോടിയും നൽകി തിരുവനന്തപുരം: പ്രളയദുരന്തം നേരിടാൻ മുഖ്യമന്ത്രി ആഹ്വാനംചെയ്ത സാലറി ചലഞ്ച് ഏറ്റെടുത്ത് സംസ്ഥാനത്തെ െഎ.എ.എസ് ഉദ്യോഗസ്ഥരും. ഒരുമാസെത്ത ശമ്പളം മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നൽകുെമന്ന് െഎ.എ.എസ് ഒാഫിസേഴ്സ് അസോസിയേഷൻ അറിയിച്ചു. നേരത്തെ െഎ.പി.എസ് ഒാഫിസർമാർ ഒരുമാസത്തെ ശമ്പളം നൽകുമെന്ന് പ്രഖ്യാപിച്ചിരുന്നു. നാവികസേന ഉദ്യോഗസ്ഥരുടെ വിഹിതമായി 8.92 കോടി രൂപ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവനനൽകി. സേനാമേധാവി അഡ്മിറൽ സുനിൽ ലാംബ മുഖ്യമന്ത്രിയെ സന്ദർശിച്ച് ചെക്ക് കൈമാറി. പ്രളയത്തിൽ അകപ്പെട്ട 17,000 പേരെ നാവികസേന രക്ഷിച്ചതായി അഡ്മിനറൽ സുനിൽ ലാംബ പറഞ്ഞു. ഒറ്റക്കെട്ടായാണ് രക്ഷാപ്രവർത്തനം നടന്നത്. രണ്ട് പഞ്ചായത്തുകളിൽ ജില്ല ഭരണകൂടവുമായി ചേർന്ന് കുടുതൽ ആശ്വാസനടപടികൾ കൈക്കൊള്ളുമെന്നും അദ്ദേഹം പറഞ്ഞു. സ്പീക്കർ പി. ശ്രീരാമകൃഷ്ണൻ, നേവി വൈവ്സ് വെൽെഫയർ അസോസിയേഷൻ പ്രസിഡൻറ് റീന ലാംബ, ചീഫ് സെക്രട്ടറി ടോം ജോസ് എന്നിവർ സംബന്ധിച്ചു. റിലയൻസ് ഫൗണ്ടേഷൻ 21 കോടി രൂപ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നൽകി. ചെയർപേഴ്സൺ നിത അംബാനി ചെക്ക് മുഖ്യമന്ത്രി പിണറായി വിജയന് കൈമാറി. കൊച്ചി വിമാനത്താവള കമ്പനി ജീവനക്കാരുടെ ഒരുമാസത്തെ ശമ്പളമായ 3.27 കോടി രൂപ മുഖ്യമന്ത്രിക്ക് കൈമാറും. കേരള െഗസറ്റഡ് ഓഫിസേഴ്സ് ഫെഡറേഷൻ അംഗങ്ങൾ ഒരുമാസത്തെ ശമ്പളം ദുരിതാശ്വാസ നിധിയിലേക്ക് നൽകുമെന്ന് നേതാക്കൾ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.