സി.പി.െഎ അംഗത്തോട്​ ക്ഷോഭിച്ച്​ മുഖ്യമന്ത്രി

തിരുവനന്തപുരം: നിയമസഭയിലെ പ്രളയചർച്ചയിൽ സംസാരിച്ച സി.പി.ഐ എം.എൽ.എ എല്‍ദോ എബ്രഹാമിനോട് ക്ഷുഭിതനായി മുഖ്യമന്ത്രി പിണറായി വിജയന്‍. പുതിയ കേരളത്തിന് ആസൂത്രണ ബോര്‍ഡ് രൂപവത്കരിക്കണമെന്നും മരിച്ചവരുടെ കുടുംബത്തിന് 25 ലക്ഷം രൂപ നല്‍കണമെന്നും മൂവാറ്റുപുഴ എം.എൽ.എ എല്‍ദോ എബ്രഹാം പറയുന്നതിനിടെയാണ് മുഖ്യമന്ത്രി ഇടപെട്ടത്. ബാങ്ക് വായ്പ എഴുതിത്തള്ളാനുള്ള ആലോചന നടത്തണം, പുതിയ വായ്പ ലഭ്യമാക്കണം, സഹായധനം കൂട്ടണം തുടങ്ങിയ കാര്യങ്ങള്‍ക്കൊപ്പം മലങ്കര ഡാം തുറന്നതില്‍ വീഴ്ചയുണ്ടെന്ന് എല്‍ദോ പറഞ്ഞതാണ് മുഖ്യമന്ത്രിയെ അതൃപ്തനാക്കിയത്. കേന്ദ്രം അനുവദിച്ചത് എത്രയാണ്, കേരളം എത്രയാണ് കൂട്ടിയത് എന്നിവയെക്കുറിച്ചെല്ലാം വല്ല ധാരണയും അംഗത്തിനുണ്ടോയെന്ന് മുഖ്യമന്ത്രി ചോദിച്ചു. കേന്ദ്രം അനുവദിച്ച തുക അപര്യാപ്തമാണെന്ന കാര്യത്തില്‍ സംശയമില്ലെന്ന് എല്‍ദോ മറുപടി പറഞ്ഞു. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് താന്‍ രണ്ടുമാസത്തെ ഓണറേറിയം നല്‍കുമെന്ന് പറഞ്ഞാണ് എല്‍ദോ പ്രസംഗം അവസാനിപ്പിച്ചത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.