രാഹുലിനെ തടഞ്ഞെന്ന വീണാ ജോർജി​െൻറ പരാമർശത്തിൽ പ്രതിപക്ഷ പ്രതി​േഷധം

തിരുവനന്തപുരം: ദുരിതാശ്വാസ ക്യാമ്പ് സന്ദർശിക്കാനെത്തിയ കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധിയെ ക്യാമ്പിൽ കയറാൻ അനുവദിക്കാതെ ആളുകൾ മടക്കിയയെച്ചന്ന വീണാേജാർജി​െൻറ പരാമർശം പ്രതിപക്ഷ പ്രതിഷേധത്തിനിടയാക്കി. ആറന്മുളയിലെ ക്യാമ്പിലെത്തിയ രാഹുൽഗാന്ധിയെ ക്യാമ്പിൽ പ്രവേശിക്കാൻ അനുവദിച്ചില്ലെന്ന് മാധ്യമവാർത്ത ചൂണ്ടിക്കാട്ടിയാണ് വീണാജോർജ് പറഞ്ഞത്. പി.ടി. തോമസ് ഇതിൽ പ്രതിഷേധിച്ച് ചാടിയെഴുന്നേറ്റു. കൂടെ മറ്റ് കോൺഗ്രസ് എം.എൽ.എമാരും ബഹളവുമായി രംഗത്തെത്തി. എന്നാൽ, വീണാജോർജ് പ്രസ്താവന പിൻവലിക്കാൻ തയാറായില്ല. കുറച്ചുകഴിഞ്ഞ് വീണ്ടും പി.ടി. തോമസ് ഇൗ വിഷയവുമായി എഴുേന്നറ്റു. രാഹുൽ ഗാന്ധി കേരളത്തിലെ ദുരിതാശ്വാസ ക്യാമ്പുകൾ സന്ദർശിച്ചപ്പോൾ ഒപ്പം പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുമുണ്ടായിരുന്നു. ഒരിടത്തും രാഹുലിനെ ആരും തടഞ്ഞില്ലെന്നും നിയമസഭയിൽ തെറ്റായ പരാമർശമാണ് അംഗം നടത്തിയതെന്നും അത് സഭാരേഖകളിൽ നിന്ന് നീക്കം ചെയ്യണമെന്നും പ്രതിപക്ഷാംഗങ്ങൾ ആവശ്യപ്പെട്ടു. രാഹുൽ ഗാന്ധി എത്തുന്നതിന് മുമ്പ് ഒരു സ്ത്രീ ക്യാമ്പിലെത്തി അദ്ദേഹത്തെ തടയണമെന്ന് ആവശ്യപ്പെട്ടുവെന്നും അത് ആരാണെന്ന് ഇപ്പോൾ വ്യക്തമായെന്നും പ്രതിപക്ഷാംഗങ്ങൾ കൂട്ടിച്ചേർത്തു. ഇക്കാര്യം പരിശോധിച്ച് നിയമസഭാരേഖകളിൽ നിന്ന് നീക്കം ചെയ്യാമെന്ന് സ്പീക്കർ ഉറപ്പുനൽകിയതിനെ തുടർന്നാണ് പ്രതിപക്ഷം ശാന്തമായത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.