തിരുവനന്തപുരം: പ്രളയ ദുരന്തത്തെ കുറിച്ച് നിയമസഭയിൽ നടന്ന ചർച്ചയിൽ ഭരണപക്ഷത്തുനിന്നുള്ള ചെങ്ങന്നൂർ എം.എൽ.എ സജി ചെറിയാനും റാന്നി എം.എൽ.എ രാജു എബ്രഹാമും 'പുറത്ത്'. ദുരിതാശ്വാസ പ്രവർത്തനത്തെയും മുന്നറിയിപ്പ് നൽകിയതിനെയും കുറിച്ച് ഇരുവരും നടത്തിയ പ്രസ്താവന പ്രതിപക്ഷത്തിന് സർക്കാറിനെ അടിക്കാനുള്ള ആയുധമായി മാറിയിരുന്നു. അതുകൊണ്ട് സംസാരിക്കാൻ സി.പി.എം അവസരം നൽകിയവരുടെ പട്ടികയിൽ ഇവരില്ലായിരുന്നു. ഇത് പ്രതിപക്ഷം ആയുധമാക്കുകയും ചെയ്തു. പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല ഉൾപ്പെടെയുള്ളവർ, തങ്ങൾ സജിക്കും രാജു എബ്രഹാമിനും വേണ്ടിയാണ് സംസാരിക്കുന്നതെന്ന് പറഞ്ഞു. പ്രതിപക്ഷ അംഗങ്ങളുടെ പ്രസംഗത്തിനിടെ സജി ചെറിയാനും രാജു എബ്രഹാമും വിശദീകരണത്തിന് ശ്രമിക്കുകയും ചെയ്തു. ഒടുവിൽ എൻ. ഷംസുദീൻ സംസാരിക്കവേ രാജു എബ്രഹാമിന് വഴങ്ങി. കിട്ടിയ അവസരം ഉപയോഗിച്ച് താൻ വിവാദപ്രസ്താവന നടത്തിയിട്ടില്ലെന്ന് രാജു എബ്രഹാം പറഞ്ഞു. 'മൂന്ന് തവണ മുന്നറിയിപ്പ് നൽകിയെന്നാണ് ഞാൻ മാധ്യമങ്ങളോട് പറഞ്ഞത്. രണ്ട് മാധ്യമങ്ങൾ ഞാൻ പറഞ്ഞതിെൻറ അരിക് കട്ട് ചെയ്ത് മധ്യഭാഗം മാത്രം സംപ്രേക്ഷണം ചെയ്തു. എെൻറ മുഴുവൻ പ്രസ്താവന യു ട്യൂബിലുണ്ടെ'ന്നും അദ്ദേഹം വിശദീകരിച്ചു. അതേസമയം സജി ചെറിയാൻ തെൻറ പേര് പരാമർശിച്ചപ്പോഴെല്ലാം കൈപൊക്കിയെങ്കിലും അവസരം ലഭിച്ചില്ല.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.