തിരുവനന്തപുരം: മികച്ച സേവനത്തിന് സർക്കാർ അവാർഡ് മൂന്നുതവണ നേടിയ ഗവ. അഡീഷനൽ സെക്രട്ടറിയും തൃശൂർ ഗവ. മെഡിക്കൽ കോളജ് സീനിയർ അഡ്മിനിസ്ട്രേറ്റിവ് ഓഫിസറുമായ എ. അബ്ദുൽ ലത്തീഫ് വെള്ളിയാഴ്ച വിരമിക്കുന്നു. സെക്രേട്ടറിയറ്റിൽ വിവിധ വകുപ്പുകളിൽ ജോലിചെയ്ത ലത്തീഫ് മലപ്പുറം ജില്ല പഞ്ചായത്ത് സെക്രട്ടറി, തൃശൂർ ഗ്രാമവികസന ഏജൻസി, പൊന്നാനിയിൽ ഫിഷറീസ് ഓഫിസർ, പെർഫോമൻസ് ഒാഡിറ്റ് വിങ്ങിൽ ഒാഡിറ്റ് ഓഫിസർ എന്നീ തസ്തികകളിൽ ഡെപ്യൂേട്ടഷനിലും പ്രവർത്തിച്ചു. സംസ്ഥാനത്തെ മികച്ച ജില്ല പഞ്ചായത്ത് സെക്രട്ടറിക്കുള്ള അവാർഡ് മൂന്ന് തവണ ലഭിച്ചു. രണ്ട് തവണ കേന്ദ്ര ഹജ്ജ് മിഷെൻറ കീഴിൽ ഹജ്ജ് ഓഫിസറായി െഡപ്യൂട്ടേഷനിൽ മക്കയിൽ സേവനമനുഷ്ഠിച്ചു. 2017ൽ ഹജ്ജ് സെല്ലിെൻറ ഓഫിസറായി. കേരളത്തിലെ ആദ്യ പലിശരഹിത അയൽകൂട്ടായ്മയായ തണൽ വെൽെഫയർ സൊസൈറ്റിയുടെ പ്രസിഡൻറ് കൂടിയാണ് മാറഞ്ചേരി സ്വദേശിയായ അബ്ദുൽ ലത്തീഫ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.