ഐ.പി.പി.ബിയുടെ പ്രവർത്തനം നാളെ മുതൽ

നാഗർകോവിൽ: ഗ്രാമീണമേഖലകളിൽ സാമ്പത്തിക ഉന്നമനം, ഡിജിറ്റൽവത്കരണം ഇവയുടെ ഭാഗമായി കന്യാകുമാരി ജില്ലയിലെ അഞ്ച് കേന്ദ്രങ്ങളിൽ ആദ്യഘട്ടത്തിൽ ഇന്ത്യൻ പോസ്റ്റ് പേമ​െൻറ്സ് ബാങ്കി​െൻറ (ഐ.പി.പി.ബി) പ്രവർത്തനം ശനിയാഴ്ച മുതൽ തുടങ്ങുമെന്ന് പോസ്റ്റൽ വകുപ്പ് സീനിയർ സൂപ്രണ്ട് വി.പി. ചന്ദ്രശേഖർ വാർത്തസമ്മേളനത്തിൽ അറിയിച്ചു. ദേശീയതലത്തിൽ നടക്കുന്ന ഉദ്ഘാടനചടങ്ങ് കന്യാകുമാരി ജില്ലയിൽ എസ്.ടി ഹിന്ദുകോളജിൽ നടക്കും. ഐ.പി.പി.ബിയുടെ നാഗർകോവിൽ ബ്രാഞ്ച് മണിമേടയുടെ സമീപത്തെ ശാഖയിലാണ് പ്രവർത്തിക്കുക. ആദ്യഘട്ടത്തിൽ ഹെഡ്പോസ്റ്റ് ഒാഫിസ്, ടൗൺ പോസ്റ്റ് ഒാഫിസ്, മരുങ്കൂർ, ഇരവിപുതൂർ, കുമാരപുരം തോപ്പൂർ എന്നിവിടങ്ങളിലാണ് പ്രവർത്തിക്കുക. ഈ ബാങ്കുകളിൽ സീറോ ബാലൻസിൽ പൊതുജനങ്ങൾക്ക് നിക്ഷേപം തുടങ്ങാം. രൂപ ആവശ്യമുള്ളവർ മൊബൈലിൽ മിസ്ഡ് കോൾ നൽകിയാൽ ബാങ്ക് അധികൃതർ നിക്ഷേപകരുമായി ബന്ധപ്പെട്ട് തുക പോസ്റ്റ്മാൻ മുഖേന വീട്ടിൽ എത്തിക്കും. ബാങ്കിൽ നേരിട്ടും ഇടപാട് നടത്താമെന്നും അദ്ദേഹം പറഞ്ഞു. മണ്ടയ്ക്കാട് അശ്വതി പൊങ്കാല ഇന്ന് നാഗർകോവിൽ: മണ്ടയ്ക്കാട് ഭഗവതിഅമ്മൻ ക്ഷേത്രത്തിലെ ഇക്കൊല്ലത്തെ അശ്വതി പൊങ്കാല വെള്ളിയാഴ്ച നടക്കും. ഗണപതിഹോമത്തോടെയാണ് ചടങ്ങുകൾ തുടങ്ങുക. വൈകീട്ട് സുമംഗലിപൂജ നടക്കും.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.