കരുണാ മതേതര ദുഃഖസംഗമം സംഘടിപ്പിച്ചു

ബാലരാമപുരം: ബഹുജനസമിതിയുടെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച കരുണാ മതേതര ദുഃഖസംഗമം മുൻ എം.എൽ.എ എസ്.ആർ. തങ്കരാജ് ഉദ്ഘാടനം ചെയ്തു. പ്രളയദുരന്തത്തെക്കുറിച്ച് ഗ്രാമ പഞ്ചായത്ത് പ്രസിഡൻറ് ആർ.എസ്. വസന്തകുമാരി വിശദീകരിച്ചു. സംഗമത്തിൽ പുതുവസ് ത്രങ്ങളും ധാന്യവും പായസക്കിറ്റും പച്ചക്കറിക്കിറ്റും വിതരണം ചെയ്തു. പ്രളയത്തിൽ ദുരിതം അനുഭവിക്കുന്ന കുടുംബങ്ങൾക്ക് നൽകാൻ ബഹുജനസമിതി സംഭരിച്ച ധാന്യം സമിതി പ്രസിഡൻറ് എം. നിസ്താർ ഏറ്റുവാങ്ങി. കൺവീനർ എൻ.എസ്. ആമിന അധ്യക്ഷത വഹിച്ചു. നെയ്യാറ്റിൻകര ജില്ല രൂപവത്കരണ സമിതി കൺവീനർ ആർ.ടി. പ്രദീപ്, നെയ്യാറ്റിൻകര മുനിസിപ്പൽ വിദ്യാഭ്യാസ ചെയർപേഴ്സൺ എം. അലിഫാത്തിമ, മുൻ തഹസിൽദാർ എസ്. കുമരേശൻ, കോൺഗ്രസ് മണ്ഡലം പ്രസിഡൻറ് എ.എം. സുധീർ, കോട്ടുകാൽ ശ്യാമപ്രസാദ്, എസ്. ഹരിഹരൻ, ബി.ജെ.പി കോവളം മണ്ഡലം സെക്രട്ടറി എം.എസ്. ഷിബുകുമാർ, മുസ്ലിം ലീഗ് കോവളം മണ്ഡലം സെക്രട്ടറി അബൂബക്കർ എന്നിവർ സംസാരിച്ചു. അനുശോചിച്ചു ബാലരാമപുരം: കേരളത്തിലെ പ്രളയെക്കടുതിയിലും മുൻ പ്രധാനമന്ത്രി അടൽ ബിഹാരി വാജ്പേയി, ലോക്സഭ മുൻ സ്പീക്കർ സോമനാഥ് ചാറ്റർജി എന്നിവരുടെ വേർപാടിലും ബഹുജനസമിതി പ്രവർത്തകസമിതി അനുശോചിച്ചു. കൺവീനർ എൻ.എസ്. ആമിന അധ്യക്ഷത വഹിച്ചു. അനുശോചനയോഗം മുൻ എം.എൽ.എ എസ്.ആർ. തങ്കരാജ് ഉദ്ഘാടനം ചെയ്തു. സമിതി പ്രസിഡൻറ് എം. നിസ്താർ, ആർ.ടി. പ്രദീപ് എന്നിവർ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.