പ്രതിഷേധം ഫലംകണ്ടു; ബസ് സർവിസ് പുനഃസ്ഥാപിച്ചു

വെള്ളറട: ഡീസൽ ക്ഷാമത്തി​െൻറ പേരില്‍ വെള്ളറടയില്‍ കെ.എസ്.ആര്‍.ടി.സി നിർത്തിയ ബസ് സർവിസ് പ്രതിഷേധത്തെതുടർന്ന് പുനഃസ്ഥാപിച്ചു. വിദ്യാർഥികളും നാട്ടുകാരും ഡിപ്പോക്കുള്ളില്‍ പ്രതിഷേധിച്ചു. തുടർന്ന് കോൺഗ്രസ് മണ്ഡലം പ്രസിഡൻറുമാരായ എസ്.ആര്‍. അശോക്, എം. രാജ്‌മോഹൻ എന്നിവരുടെ നേതൃത്വത്തില്‍ പ്രവര്‍ത്തകര്‍ ജീവനക്കാരുമായി ചര്‍ച്ച നടത്തി. ശേഷമാണ് ബസ് സർവിസ് പുനരാരംഭിച്ചത്. ഡീസല്‍ ക്ഷാമത്തി​െൻറ പേരില്‍ അകാരണമായി സർവിസ് നിർത്തുന്നത് അവസാനിപ്പിക്കണമെന്നും അല്ലെങ്കില്‍ വരുംദിവസങ്ങളില്‍ സമരപരിപാടികള്‍ ആരംഭിക്കുമെന്നും കോൺഗ്രസ് മുന്നറിയിപ്പ് നല്‍കി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.