'കുട്ടനാടിനൊരു കൈത്താങ്ങ്​'

തിരുവനന്തപുരം: പ്രളയദുരന്തത്തിൽ അകപ്പെട്ട കുട്ടനാട്ടിലെ ജനങ്ങൾക്ക് കേരള അഡ്വർടൈസിങ് ഏജൻസീസ് അസോസിയേഷ​െൻറ രണ്ടാംഘട്ട ദുരിതാശ്വാസത്തി​െൻറ ഭാഗമായുള്ള കിടക്കകളുടെ വിതരണം സെപ്റ്റംബർ അഞ്ചിന് നടത്താൻ കെ ത്രി എ സംസ്ഥാന കമ്മിറ്റി തീരുമാനിച്ചു. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് കെ ത്രി എ സംഭാവന നൽകും സംസ്ഥാന പ്രസിഡൻറ് പി. സുന്ദർകുമാർ അധ്യക്ഷത വഹിച്ചു. ചീഫ് പേട്രൺ ജോസഫ് ചാവറ, ജനറൽ സെക്രട്ടറി രാജു മേനോൻ, പി.ടി. എബ്രഹാം, ശാസ്തമംഗലം മോഹൻ, ജോൺസ് വളപ്പില, ലാൽജി വർഗീസ്, ജയചന്ദ്രൻനായർ, മുഹമ്മദ് ഷാ, ഷിബു കെ. എബ്രഹാം എന്നിവർ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.