ചവറ: പ്രളയ ദുരന്തമേഖലയിൽ രക്ഷാപ്രവർത്തനത്തിൽ പങ്കെടുത്ത ഫുട്ബാൾ താരങ്ങളെ ആദരിക്കുന്നതിന് മനയിൽ ഫുട്ബാൾ അസോസിയേഷെൻറ നേതൃത്വത്തിൽ നടന്ന ഹൃദയാർപ്പണം ചടങ്ങ് എൻ. വിജയൻപിള്ള എം.എൽ.എ ഉദ്ഘാടനം െചയ്തു. രക്ഷാപ്രവർത്തനത്തിൽ പങ്കെടുത്ത ഫുട്ബാൾ താരങ്ങളായ സുഹൈൽ, രതീഷ് പൊന്മന, അനു, ഷെഫീക്ക്, അരുൺ എന്നിവരെ അദ്ദേഹം ആദരിച്ചു. പ്രസിഡൻറ് പന്മന മഞ്ജേഷ് അധ്യക്ഷത വഹിച്ചു. ഗ്രാമപഞ്ചായത്തംഗം വരവിള നിസാർ, കന്നയിൽ നിസാർ, എസ്. അജയകുമാർ, സൽമാൻ, വിനോദ്, മൺസൂർ, ഗോപാലകൃഷ്ണൻ, അമീർ, അനിൽകുമാർ, ഷംനാദ്, ഷാൻ എന്നിവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.