ദുരിതം മാറാതെ മാനാംകുന്ന് നിവാസികൾ

കൊട്ടിയം: മഴക്കെടുതിയുടെ . മാനാംകുന്നിൽ പച്ചക്കറി, വാഴ കൃഷികളും ഫാമും നടത്തുന്ന സുനിൽ ഘോഷി​െൻറ വാഴത്തോട്ടത്തിൽ നശിച്ചത് ലക്ഷങ്ങളുടെ വാഴക്കുലകളാണ്. ഓണത്തിന് വിളവെടുക്കുന്നതിനായി നിർത്തിയിരുന്ന ഏത്തൻ, പാളയൻ കോടൻ, ചുവപ്പൻ, റോബസ്റ്റ തുടങ്ങിയ വാഴക്കുലകളാണ് നശിച്ചത്. വാഴകൾ പലതും ഒടിഞ്ഞു വീഴുകയാണ്. ഇവിടെ നുറുകണക്കിന് കോഴികൾ ചാകുകയും വെള്ളത്തിൽ ഒലിച്ചുപോകുകയും ചെയ്തു. മാനാംകുന്ന് ഭാഗത്ത് നിരവധി വീടുകളിൽ ഇപ്പോഴും വെള്ളം കയറിക്കിടക്കുകയാണ്. കൊട്ടിയത്ത് ഉണ്ടായിരുന്ന ക്യാമ്പ് രണ്ടു ദിവസം മുമ്പ് നിർത്തിയിരുന്നു. റവന്യൂ, കൃഷി വകുപ്പ് അധികൃതർ ഇവിടേക്ക് തിരിഞ്ഞുനോക്കിയില്ലെന്ന് ആരോപണമുണ്ട്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.