കൊല്ലം: മഴക്കെടുതിയിൽ തകർന്ന വീട് പൊലീസ് നവീകരിച്ചുനൽകി. പ്രളയത്തിൽ വെള്ളംകയറി താമസയോഗ്യമല്ലാതായ ശക്തികുളങ്ങര സെൻറ് തോമസ് ഐലൻറിലെ കുഞ്ഞുമോെൻറ വീടാണ് എസ്.െഎ രതീഷിെൻറ നേതൃത്വത്തിൽ താമസയോഗ്യമാക്കിയത്. മഴക്കെടുതിയിൽ തകർന്ന വീടുകൾ വൃത്തിയാക്കാൻ എത്തിയപ്പോഴാണ് പൊലീസിന് വീടിെൻറ ശോച്യാവസ്ഥ മനസ്സിലായത്. തുടർന്ന് സിറ്റി പൊലീസ് കമീഷണറുടെ നിർദേശപ്രകാരം പൊലീസ് ഉദ്യോഗസ്ഥർ സ്വമേധയാ സ്വരൂപിച്ച പണം കൊണ്ട് വീട് വാസയോഗ്യമാക്കുകയായിരുന്നു. മത്സ്യത്തൊഴിലാളിയായ കുഞ്ഞുമോെൻറ ഭാര്യയും മൂന്ന് മക്കളും അടങ്ങുന്ന കുടുംബത്തിനാണ് പൊലീസുകാരുടെ കാരുണ്യം തുണയായത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.