അഞ്ചൽ: കോൺഗ്രസ് പനച്ചവിള മേഖലകമ്മിറ്റിയുടെ നേതൃത്വത്തിൽ ഇടമുളയ്ക്കൽ പ്രദേശത്തെ നിർധനരായ 250 പേർക്ക് ഓണക്കിറ്റും പ്രളയദുരിതപ്രദേശമായ ചെങ്ങന്നൂരിലേക്ക് ഒരു ലോഡ് ഭക്ഷ്യവസ്തുക്കളും നൽകി. പനച്ചവിള ജങ്ഷനിൽ കെ.പി.സി.സി നിർവാഹകസമിതി അംഗം സൈമൺ അലക്സിെൻറ അധ്യക്ഷതയിൽ നടന്ന പരിപാടി ഡി.സി.സി പ്രസിഡൻറ് ബിന്ദുകൃഷ്ണ ഉദ്ഘാടനം ചെയ്തു. കെ.പി.സി.സി മെംബർ ജി. പ്രതാപവർമ തമ്പാൻ ഓണസന്ദേശം നൽകി. ഡി.സി.സി സെക്രട്ടറി അമ്മിണിരാജൻ, ലിജു ആലുവിള, യൂത്ത് കോൺഗ്രസ് പാർലമെൻറ് മണ്ഡലം പ്രസിഡൻറ് എസ്.ജെ. പ്രേംരാജ്, വിൽസൻ നെടുവിള, ആയൂർ ഗോപിനാഥ്, കെ.സി. എബ്രഹാം, രാജീവ് കോശി, കടയിൽ ബാബു, സാജു ആനപ്പുഴക്കൽ, ഉദയൻ നെടുങ്ങോട്ടുകോണം എന്നിവർ സംസാരിച്ചു. മണ്ഡലം വൈസ് പ്രസിഡൻറ് എം. ബുഹാരി സ്വാഗതവും അഭിലാഷ് കയ്യാണിയിൽ നന്ദിയും പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.