പത്തനാപുരം: മാർക്കറ്റിൽ ഓണവിപണിയിൽ പച്ചക്കറി, പലചരക്ക് സാധനങ്ങൾക്ക് ചില വ്യാപാരികൾ വില വർധിപ്പിച്ചെന്ന പരാതിയെ തുടർന്ന് താലൂക്ക് സപ്ലൈ ഓഫിസ് അധികൃതര്‍ പരിശോധന നടത്തി. കഴിഞ്ഞദിവസം മുതല്‍ മിക്ക സാധനങ്ങള്‍ക്കും മൂന്നിരട്ടി വരെയാണ് വില ഈടാക്കിയതെന്ന് ആളുകള്‍ പറയുന്നു. സിവിൽ സപ്ലൈസ് വകുപ്പ് നടത്തിയ പരിശോധനയിൽ സാധനങ്ങൾ പൂഴ്ത്തിവെച്ച് നിത്യപയോഗസാധനങ്ങൾക്ക് അമിത വില ഈടാക്കിയവർക്കും പച്ചക്കറി വിലവർധിപ്പിച്ച് വിറ്റവർക്കും എതിരെ നിയമ നടപടി സ്വീകരിച്ച് ജില്ല കലക്ടർക്ക് റിപ്പോർട്ട് നൽകി. അമിത ലാഭത്തിൽ വിൽപന നടത്തിയതും വില വിവരപ്പട്ടിക പ്രദർശിപ്പിക്കാത്തതും പൂഴ്ത്തിവെപ്പ് നടത്തിയവരുമായ പലചരക്ക്, പച്ചക്കറി, ഹോട്ടൽ, ബേക്കറി തുടങ്ങി 20 വ്യാപാരികൾക്കതിരെ നിയമനടപടി സ്വീകരിച്ചിട്ടുണ്ട്. താലൂക്ക് സപ്ലൈ ഒാഫിസർ വി.കെ. തോമസ്, റേഷനിങ് ഇൻസ്പെക്ടർമാരായ എസ്. ജലീൽ, ജി. അനൂപ് എന്നിവർ പരിശോധനക്ക് നേതൃത്വം നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.