തേവലക്കര: വൈദ്യുതി സെക്ഷൻ പരിധിയിൽ മുന്നറിയിപ്പില്ലാതെ വൈദ്യുതി മുടക്കം പതിവാകുന്നതായി പരാതി. പ്രധാനമായും പൈപ്പ്മുക്ക്, മൂക്കനാട്ട് മുക്ക്, മാവിളമുക്ക്, തൊഴിലാളി മുക്ക് ഭാഗങ്ങളിലാണ് വൈദ്യുതിമുടക്കം പതിവാകുന്നത്. ചിലദിവസങ്ങളിൽ നിരവധിതവണയാണ് വൈദ്യുതി മുടങ്ങുന്നത്. ഇൗ സമയത്ത് സെക്ഷൻ ഓഫിസിലേക്ക് വിളിച്ചാല്‍ പലപ്പോഴും നിസ്സാരമായി ഫ്യൂസ് കെട്ടി ശരിയാക്കാവുന്ന വൈദ്യുതി തടസ്സംപോലും ശരിയാക്കാൻ പലപ്പോഴും മണിക്കൂറുകൾ വൈകുന്നതായും നാട്ടുകാർ പറയുന്നു. കെ.എസ്.ഇ.ബി ഓഫിസിലെ ചില ജീവനക്കാരുടെ അനാസ്‌ഥയാണ് ഇതിന് പ്രധാനകാരണമെന്ന് ആക്ഷേപമുണ്ട്. സ്ഥിരമായുള്ള വൈദ്യുതിമുടക്കം അന്വേഷിക്കാനെത്തിയ മാധ്യമ പ്രവർത്തകനോട് ജീവനക്കാരിലൊരാൾ മോശമായി പെരുമാറിയത് വിവാദമായിരുന്നു. വൈദ്യുതി ബോര്‍ഡ് മെച്ചപ്പെട്ട സേവനം നല്‍കുന്നതായി ഉന്നത ഉദ്യോഗസ്ഥർ ആവർത്തിച്ച് അവകാശപ്പെടുമ്പോഴും ജീവനക്കാരുടെ ഭാഗത്ത് നിന്നുള്ള ഇത്തരം മോശമായ പ്രതികരണങ്ങൾ നാട്ടുകാർക്കിടയിൽ വൻ പ്രതിഷേധത്തിന് ഇടയാക്കുന്നുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.