പത്തനാപുരം: പ്രളയക്കെടുതിയിൽ ദുരിതമനുഭവിക്കുന്നവർക്ക് കൈത്താങ്ങായി കാർഷിക വികസന ബാങ്ക്. ബാങ്കില്‍നിന്ന് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് ഒരു ലക്ഷം രൂപ നൽകി. ബാങ്ക് കോൺഫറൻസ് ഹാളിൽ നടന്ന ചടങ്ങിൽ കെ.ബി. ഗണേഷ് കുമാർ എം.എൽ.എക്ക് പ്രസിഡൻറ് ചെക്ക് കൈമാറി. ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് എച്ച്. നജീബ് മുഹമ്മദ്, ബാങ്ക് സെക്രട്ടറി ഷാജി, സി.പി.എം ഏരിയ സെക്രട്ടറി എൻ. ജഗദീശൻ, മീരാപിള്ള, എസ്. ഷാജി, ഫാത്തിമാഖാൻ എന്നിവർ പങ്കെടുത്തു. ഓണക്കിറ്റ് വിതരണം പത്തനാപുരം: നിർധന കുടുംബങ്ങൾക്ക് പത്തനാപുരം ലയണസ് ക്ലബിെൻറ ഓണക്കിറ്റുകൾ വിതരണം ചെയ്തു. ഏനാദിമംഗലം ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡൻറ് രാജ് പ്രകാശ് ഓണക്കിറ്റുകൾ വിതരണം ചെയ്തു. ക്ലബ് പ്രസിഡൻറ് പി. ചന്ദ്രശേഖരൻ നായർ അധ്യക്ഷതവഹിച്ചു. ചടങ്ങിൽ വാർഡ് മെംബർ അരുൺ രാജ്, ക്ലബ് വൈസ് പ്രസിഡൻറ് അജിത്കുമാർ, മോൻസി മാത്യൂ എന്നിവർ സംസാരിച്ചു. ക്ലബ് സെക്രട്ടറി കെ.ജി. ഉണ്ണിത്താൻ സ്വാഗതവും ട്രഷറർ ടിനു സാം നന്ദിയും പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.