ദുരിതാശ്വാസവുമായി രാജപാളയത്തെ അയ്യപ്പഭക്തർ

പുനലൂർ: പ്രളയക്കെടുതി നേരിട്ട പ്രദേശങ്ങളിൽ സഹായവുമായി രാജപാളയത്തെ അയ്യപ്പഭക്തർ എത്തി. രാജപാളയം കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന ശ്രീപൂർണ-പുഷ്കല സമേത ശ്രീധർമശാസ്താ അച്ചൻകോവിൽ എന്ന സംഘടയുടെ നേതൃത്വത്തിലാണ് ഒന്നരലക്ഷത്തോളം രൂപയുടെ സാധനങ്ങൾ എത്തിച്ചത്. പുതിയ വസ്ത്രങ്ങൾ, പച്ചക്കറിയടക്കം ഭക്ഷ്യസാധനങ്ങൾ തുടങ്ങിയവയാണ് സംഘം ശേഖരിച്ചത്. പന്തളം, ആറന്മുള എന്നിവിടങ്ങളിലെ ദുരിതാശ്വാസക്യാമ്പുകളിലാണ് ഇവ വിതരണം ചെയ്തത്. ശാസ്താ ക്ഷേത്രങ്ങളിൽ നിറപുത്തരി പതിവായി എത്തിച്ചുകൊടുക്കുന്ന രാജപാളയം സ്വദേശി നാഗരാജ​െൻറ നേതൃത്വത്തിലാണ് സാധനങ്ങൾ ശേഖരിച്ചത്. കിഴക്കൻ മേഖലയിൽ ആർഭാടവും ആമോദവുമില്ലാതെ ഉത്രാടനാൾ പുനലൂർ: പ്രളയമേൽപിച്ച മുറിപ്പാടിൽ ആർഭാടവും അമിത ആഹ്ലാദവുമില്ലാതെ കിഴക്കൻ മേഖലയിൽ ഉത്രാടനാൾ കടന്നുപോയി. സാധാരണനിലയിൽ വ്യാപാരകേന്ദ്രങ്ങളിലും മാർക്കറ്റുകളിലും ഉണ്ടാകാറുള്ള തിരക്കോ ബഹളമോ ഒന്നും എങ്ങും കാണാനില്ലായിരുന്നു. മൂന്നുമാസമായി തുടർച്ചയായുള്ള മഴ കാരണം റബറിൽനിന്ന് ആദായമില്ലാതായതും തൊഴിൽ നഷ്ടവും ഇതിന് പ്രധാനകാരണമാണ്. പിന്നാലെ കഴിഞ്ഞയാഴ്ച അനുഭവപ്പെട്ട വെള്ളപ്പൊക്കവും. ഇതോടെ സാധാരണക്കാരും തൊഴിലാളികളുമായ കുടുംബങ്ങളെ സാമ്പത്തികമായി ബുദ്ധിമുട്ടിലാക്കി. പണമില്ലായ്മ വിപണിയെയും കാര്യമായി ബാധിച്ചു. പൂക്കളങ്ങളും സ്ഥാപനങ്ങളിൽ ഒരുക്കാറുള്ള ഓണസദ്യയുമെല്ലാം ഇത്തവണ നാമമാത്രമായിരുന്നു. ഓണക്കോടിയും മറ്റ് സാധനങ്ങളും വാങ്ങാനുള്ള ജനങ്ങളുടെ പരക്കംപാച്ചിലും കാണാനില്ലായിരുന്നു. പുനലൂർ പട്ടണത്തിലടക്കം മുൻവർഷങ്ങളിൽ തമിഴ്നാട്ടിൽ നിന്നെത്തുന്ന ചെറുകിട കച്ചവടക്കാരും കുറവായിരുന്നു. പൊതുവിപണിയിൽ പച്ചക്കറിക്കും മറ്റും ഉണ്ടായ വിലക്കയറ്റം കാരണം മിക്കവരും സഹകരണസ്ഥാപനങ്ങളുടെ ഓണച്ചന്തകളിൽനിന്ന് ആദായവിലക്ക് ലഭിച്ച സാധനങ്ങൾകൊണ്ട് തൃപ്തരായി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.