നിരവധിപേരുടെ ആനുകൂല്യം തടഞ്ഞു; ക്ഷേമപെൻഷൻകാർക്ക് ഇക്കുറി പട്ടിണിയുടെ ഓണം

കുളത്തൂപ്പുഴ: അർഹത മാനദണ്ഡങ്ങളിൽ സർക്കാറിനെ കബളിപ്പിെച്ചന്നാരോപിച്ച് നിരവധിപേരുടെ ക്ഷേമപെൻഷൻ ആനുകൂല്യങ്ങൾ തടഞ്ഞു. ക്ഷേമപെൻഷൻ തുക ഒന്നിച്ച് ലഭിക്കുമെന്ന പ്രതീക്ഷയിൽ കാത്തിരുന്ന നൂറുകണക്കിനു പേർക്ക് ഇക്കുറി പട്ടിണിയുടെ ഓണക്കാലമാണ്. നിബന്ധനകൾ കർശനമാക്കിയതാണ് അർഹതയുള്ള പലരെയും പട്ടികക്ക് പുറത്താക്കിയത്. ആധാർ മാനദണ്ഡമാക്കിയുള്ള പരിശോധനയാണ് പലർക്കും തിരിച്ചടിയായത്. വാർധക്യകാല പെൻഷനും വിധവാ പെൻഷനും വാങ്ങുന്ന നിരവധി പേരെ രേഖകളിൽ മരിച്ചതായി കാട്ടിയാണ് പെൻഷൻ തടഞ്ഞത്. സജിത് എന്നയാളുടെ പേരിൽ തിരുവനന്തപുരം ആർ.ടി.ഒയിൽ രജിസ്റ്റർ ചെയ്ത വാഹനത്തി​െൻറ പേരിൽ കുളത്തൂപ്പുഴ നെല്ലിമൂട്ടിലുള്ള സജിതയുടെ പെൻഷൻ തടഞ്ഞു. സ്വന്തമായി ഒരു സൈക്കിൾ പോലുമില്ലാത്ത മൈതീന് രണ്ടു ട്രക്കുകളും ഒരു കാറും ഉള്ളതായാണ് ആധാർ നമ്പർ പ്രകാരം വാഹനത്തി​െൻറ രജിസ്റ്റർ നമ്പർ അടക്കം എം.വി.ഡി ലിസ്റ്റിൽ നൽകിയിരിക്കുന്നത്. വാഹനത്തി​െൻറ രജിസ്റ്റർ നമ്പർ ഉപയോഗിച്ച് നടത്തിയ തിരച്ചിലിൽ മൈതീൻപിച്ച എന്നയാളുടെ പേരിലുള്ള വാഹനങ്ങളുടെ കണക്കാണ് രേഖപ്പെടുത്തിയിരിക്കുന്നത്. പത്മനാഭ​െൻറ പേരിൽ നെടുമങ്ങാട്ട് രജിസ്റ്റർ ചെയ്ത വാഹനത്തി​െൻറ പേരിലാണ് 70 കഴിഞ്ഞ പത്മാവതിയമ്മയുടെ പെൻഷൻ നിഷേധിച്ചത്. കോട്ടയത്ത് സുബൈർ എന്നയാളുെട പേരിലുള്ള വാഹനത്തി​െൻറ പേരിൽ നെല്ലിമൂട് സ്വദേശി 74 കഴിഞ്ഞ സുബൈറിനും ഇക്കുറി പെൻഷനില്ല. സാമ്യതയുള്ളതോ സമാനമായതോ ആയ പേരുകൾ വന്നതാണ് ഇവർക്കെല്ലാം വിനയായത്. കുളത്തൂപ്പുഴ ഗ്രാമപഞ്ചായത്തിൽ മാത്രം നിരവധിപേരുടെ പെൻഷൻ ആനുകൂല്യമാണ് ഇത്തരത്തിൽ ലഭിക്കാതായത്. ഗുണഭോക്താക്കളുടെ വിവരങ്ങൾ സ്ഥിരീകരിക്കുന്നതിനോ, ലിസ്റ്റി​െൻറ ആധികാരികത പരിശോധിക്കുന്നതിനോ ബന്ധപ്പെട്ട അധികൃതരോ വകുപ്പുകളോ തയാറായില്ലെന്ന് പെൻഷൻകാർ പറയുന്നു. നിലവിൽ വാഹനങ്ങൾ രജിസ്റ്റർ ചെയ്തിട്ടുള്ളവരുടെ ആധാർ വിവരങ്ങൾ എം.വി.ഡി വകുപ്പിൽ ഇല്ലെന്നിരിക്കെ എവിടെ നിന്നാണ് പെൻഷൻകാരുടെ പേരു വിവരങ്ങൾ നൽകിയതെന്ന് ഗ്രാമപഞ്ചായത്ത് അധികൃതർക്കും അറിയില്ല. അടിസ്ഥാനമില്ലാതെ നൽകിയ ലിസ്റ്റി​െൻറ അടിസ്ഥാനത്തിൽ നിർധനരുടെ ആനുകൂല്യം തടഞ്ഞ സംഭവം പ്രതിഷേധങ്ങൾക്കിടയാക്കിയിട്ടുണ്ട്. അപേക്ഷകളിൽ തീരുമാനമെടുത്ത് പുതിയ ഉത്തരവ് എത്തുമ്പോഴേക്കും ഓണക്കാലം കഴിയും. അത്യാവശ്യ മരുന്നുകൾ പോലും വാങ്ങാനാവാതെ ശരിക്കും പട്ടിണിക്കാലമാവും ഈ ഓണമെന്ന് പരിതപിക്കുകയാണ് പെൻഷൻകാർ. മാനസിക വിഭ്രാന്തിക്കടിപ്പെട്ട യുവാവ് വാഹനങ്ങൾ തകർത്തു കുളത്തൂപ്പുഴ: പൊലീസ് സ്റ്റേഷനുസമീപത്തായി റോഡിൽ നിർത്തിയിട്ടിരുന്ന വാഹനങ്ങളുടെ ചില്ലുകൾ മാനസിക വിഭ്രാന്തിക്കടിപ്പെട്ട യുവാവ് തകർത്തു. കഴിഞ്ഞ ദിവസം രാത്രിയിലായിരുന്നു സംഭവം. കുളത്തൂപ്പുഴ പൊലീസ് സ്റ്റേഷനു മുന്നിലായി യു.പി സ്കൂൾ മതിലിനോട് ചേർത്തുനിർത്തിയിട്ടിരുന്ന മൂന്ന് ടിപ്പർ ലോറികളുടെ ചില്ലുകളാണ് തകർത്തത്. രാവിലെ ജീവനക്കാർ വാഹനമെടുക്കാനെത്തിയപ്പോഴാണ് സംഭവം അറിയുന്നത്. തിരച്ചിലിൽ സമീപത്തായി കുടിവെള്ള പൈപ്പി​െൻറ ടാപ്പും പെേട്രാൾ പമ്പിനു എതിർവശത്തായുള്ള പലചരക്കു കടയുടെ മുന്നിൽ സൂക്ഷിച്ചിരുന്ന ഉപ്പ്ചാക്കുകളും നശിപ്പിച്ചതായി കണ്ടെത്തി. കുളത്തൂപ്പുഴ പൊലീസ് പെേട്രാൾ പമ്പിലെ സി.സി.ടി.വി ദൃശ്യങ്ങൾ പരിശോധിച്ചതിൽനിന്ന് പ്രദേശവാസിയായ അക്രമിയെ തിരിച്ചറിയുകയായിരുന്നു. ഏറെ നാളായി മയക്കുമരുന്നിന് അടിമയായി പ്രദേശത്ത് ചുറ്റിത്തിരിയുന്ന കല്ലുവെട്ടാംകുഴി സ്വദേശി മണിക്കുട്ടനാണ് (വാറുണ്ണി) ആക്രമണത്തിനു പിന്നിലെന്ന് ദൃശ്യങ്ങളിൽനിന്ന് വ്യക്തമായതായി എസ്.ഐ വിനോദ് പറഞ്ഞു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.