പത്തനാപുരം: കാട്ടാനയുടെ ആക്രമണത്തില്‍ വയോധികന്‍ കൊല്ലപ്പെട്ടു. കിഴക്കേ വെള്ളംതെറ്റി ആദിവാസി കോളനിയിലെ പുത്തന്‍പുരയില്‍ കമലന്‍ സ്വാമി (80) ആണ് മരിച്ചത്. വെള്ളിയാഴ്ച വൈകീട്ട് ആറോടെ ഓണത്തിന് ആവശ്യമായ സാധനങ്ങള്‍ വാങ്ങി വെള്ളംതെറ്റിയിലേക്ക് പോകുംവഴിയാണ് സംഭവം. കാനനപാതയില്‍ പതിയിരുന്ന കാട്ടാന തുമ്പിക്കൈ ഉപയോഗിച്ച് കമലൻ സാമിയെ അടിച്ചുവീഴ്ത്തുകയായിരുന്നു. മുമ്പ് ഇരുചക്രവാഹനത്തില്‍ പോയ വനംവകുപ്പ് ജീവനക്കാര്‍ക്ക് നേരെയും ആക്രമണശ്രമമുണ്ടായിരുന്നു. ഇവര്‍ മുന്നറിയിപ്പ് നല്‍കിയെങ്കിലും വകവെക്കാതെ മുന്നോട്ടുപോകവെയാണ് ആക്രമണം ഉണ്ടായത്. പുനലൂര്‍ താലൂക്കാശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. ജാനകിയാണ് ഭാര്യ. മോഹനന്‍, അമ്പിളി എന്നിവര്‍ മക്കളാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.