തിരുവനന്തപുരം: പ്രളയക്കെടുതിയിൽ സർവവും നഷ്ടപ്പെട്ട ജനതക്ക് എമർജൻസി ലാമ്പ് ഉണ്ടാക്കി നൽകിയ തിരുവനന്തപുരം ബാർട്ടൺഹിൽ എൻജിനീയറിങ് കോളജ് വിദ്യാർഥികൾ പുതിയൊരു ദൗത്യത്തിലേക്ക്. പ്ലംബിങ്, ഇലക്ട്രിക്കൽ, ഇലക്ട്രോണിക്സ്, പെയിൻറിങ്, മെക്കാനിക്കൽ, മേസ്തിരിപ്പണി, മരപ്പണി തുടങ്ങി വീട് വൃത്തിയാക്കലിനു വരെ താൽപര്യമുള്ള കോളജ് വിദ്യാർഥികൾ അടക്കമുള്ളവർക്ക് രജിസ്റ്റർ ചെയ്യാനായി വെബ്സൈറ്റ് തയാറാക്കി. www.togetherwebegin.in സൈറ്റ് സന്ദർശിക്കുന്നവർക്ക് ആവശ്യമുള്ള സേവന സന്നദ്ധരായ ആളുകളുടെ മൊബൈൽ നമ്പർ അടക്കമുള്ള ലിസ്റ്റ് ലഭ്യമാകും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.