ktr 4 കൊട്ടാരക്കര വികസന സപ്ലിമെൻറ്​ -3

Shiju Padinjattinkara (Suppliment Co Ordinator) സപ്ലിമ​െൻറ് കോഓഡിനേറ്റർ: ഷിജു പടിഞ്ഞാറ്റിൻകര (ചിത്രം) Shiju Padinjattinkara (Suppliment Co Ordinator) സപ്ലിമ​െൻറ് കോഓഡിനേറ്റർ: ഷിജു പടിഞ്ഞാറ്റിൻകര (ചിത്രം) Samualkutty സാമുവല്‍ കുട്ടി (വൈസ് പ്രസിഡൻറ്) .............................................................................. വ്യാപാരികളുടെ ക്ഷേമത്തിനായി വ്യാപാരി ക്ഷേമനിധി ബോര്‍ഡ്‌ (ചിത്രം) കൊട്ടാരക്കര: സംസ്ഥാനത്തെ വ്യാപാരികള്‍ക്ക് ആശ്വാസം നല്‍കുന്നതിനും ക്ഷേമം അഭിവൃദ്ധിപ്പെടുത്തുന്നതിനുമായി 1992 ലാണ് കേരള വ്യാപാരി ക്ഷേമനിധി ബോര്‍ഡ്‌ സ്ഥാപിച്ചത്. കേരളത്തിലെ വ്യാപാരി സമൂഹത്തി​െൻറ നിരന്തര പോരാട്ടത്തി​െൻറ ഫലമായാണ് കേരള സര്‍ക്കാര്‍ വ്യാപാരികള്‍ക്കായി ക്ഷേമനിധി ബോര്‍ഡ്‌ രൂപവത്കരിക്കാന്‍ നിര്‍ബന്ധിതമായത്. പ്രകൃതിക്ഷോഭം, അക്രമം എന്നിവ മൂലം സ്ഥാപനത്തിന് നഷ്ടം സംഭവിച്ചവര്‍ക്ക് സാമ്പത്തിക സഹായം നല്‍കുക, മരിച്ച അംഗങ്ങളുടെ കുടുംബത്തെ സഹായിക്കുക, പ്രത്യേക സാഹചര്യങ്ങളില്‍ അംഗങ്ങള്‍ക്കോ കുടുംബാംഗങ്ങള്‍ക്കോ വൈദ്യസഹായം നല്‍കുക, അംഗങ്ങളുടെ കുട്ടികളുടെ വിവാഹം, വിദ്യാഭ്യാസം തുടങ്ങിയ കാര്യങ്ങള്‍ക്ക് പണം നല്‍കുക എന്നിവയാണ് ക്ഷേമനിധിയുടെ ലക്ഷ്യങ്ങൾ. 2009 മുതല്‍ 60 വയസ്സ് കഴിഞ്ഞവർക്കും 10 വര്‍ഷം തുടര്‍ച്ചയായി ക്ഷേമനിധി അടച്ചവര്‍ക്കും പെന്‍ഷന്‍ നല്‍കിവരുന്നു. വ്യാപാരി ക്ഷേമ ബോര്‍ഡില്‍ അംഗത്വം എടുക്കുന്നതിലേക്കായി വിറ്റുവരവി​െൻറ അടിസ്ഥാനത്തില്‍ എ,ബി,സി,ഡി എന്നിങ്ങനെ വിവിധ ക്ലാസുകളായി തിരിച്ചിട്ടുണ്ട്. 50 ലക്ഷത്തിനു മുകളില്‍ വിറ്റുവരവുള്ളവരെ എ ക്ലാസ്, 25 ലക്ഷത്തിനും 50 ലക്ഷത്തിനും ഇടയില്‍ ബി ക്ലാസ്,10 ലക്ഷത്തിനും 25 ലക്ഷത്തിനും ഇടയില്‍ സി ക്ലാസിലും,10 ലക്ഷം വരെ വിറ്റുവരവുള്ളവരെ ഡി ക്ലാസിലും ഉള്‍പ്പെടുത്തിയാണ് അംഗത്വം നല്‍കുന്നത്. ജി.എസ്.ടി രജിസ്ട്രേഷനില്ലാത്ത എല്ലാ ചെറുകിട കച്ചവടക്കാരെയും ഡി ക്ലാസ് വിഭാഗത്തിലാണ് ഉള്‍പ്പെടുത്തിയിട്ടുള്ളത്. വ്യാപാരികളുടെ ക്ഷേമത്തിനായി രൂപവത്കരിച്ചിട്ടുള്ള ക്ഷേമ നിധിയില്‍ എല്ലാ വ്യാപാരി സുഹൃത്തുകളും അംഗങ്ങളാകണമെന്ന് അഭ്യര്‍ഥിക്കുന്നു. - സാമുവല്‍ കുട്ടി (വൈസ് പ്രസിഡൻറ്) ................................................ നശിച്ചുകൊണ്ടിരിക്കുന്ന ചെറുകിട വ്യാപാര മേഖലയെ കൈ പിടിച്ചുയര്‍ത്തണം കൊട്ടാരക്കര: ചെറുകിട വ്യാപാര മേഖല അനുഭവിച്ചു കൊണ്ടിരിക്കുന്ന പ്രശ്നങ്ങളെക്കുറിച്ച് നാം ഗൗരവമായി ചിന്തിക്കേണ്ടിയിരിക്കുന്നു. ഉന്നത വിദ്യാഭ്യാസം ഉണ്ടായിട്ടും തൊഴില്‍ ലഭിക്കാത്തതിനെ തുടർന്ന് സ്വയം തൊഴില്‍ കണ്ടെത്തിയവരാണ് ചെറുകിട വ്യാപാരികളിലധികവും. ലോണും പണയവും പലിശക്ക് പണം കണ്ടെത്തിയും സ്വപ്നം നെയ്തെടുത്തവരാണ് ഇപ്പോൾ പതനത്തി​െൻറ വക്കില്‍ എത്തിനില്‍ക്കുന്നത്. ലോണും മറ്റും തിരിച്ചടയ്ക്കാന്‍ കഴിയാതെ വിഷമിക്കുന്ന ചെറുകിട വ്യാപാരികളെ കൈപിടിച്ചുയര്‍ത്തി നിലനിര്‍ത്താന്‍ നമുക്കാവണം. നിയമത്തി​െൻറ നൂലാമാലകളില്‍ കുരുങ്ങിക്കിടക്കുന്നവര്‍ അനേകമാണ്. എവിടെയോ തയാറാക്കി പാക്കറ്റിലാക്കി കടകളില്‍ എത്തിക്കുന്ന സാധനങ്ങളില്‍ മായമോ തൂക്കക്കുറവോ ഉണ്ടെങ്കില്‍ അതി​െൻറ ഉത്തരവാദിത്തം കച്ചവടക്കാരന്‍ ഏല്‍ക്കേണ്ടിവരുന്ന അവസ്ഥ പരിതാപകരമാണ്. റോഡ്‌ വികസനത്തി​െൻറ പേരില്‍ എല്ലാം നഷ്ടപ്പെടുന്ന മറ്റൊരു കൂട്ടം കച്ചവടക്കാരുമുണ്ട്. നോട്ട് നിരോധനവും ജി.എസ്.ടിയും ചെറുകിട കച്ചവട മേഖലയെ ഒരു പരിധി വരെ സ്തംഭിപ്പിച്ചു. വൈദ്യുതി നിരക്ക് വര്‍ധനയും പല വകുപ്പുകളുടെ ഫീസ്‌ വര്‍ധനയും കൂടിയായപ്പോള്‍ അവരുടെ അവസ്ഥ ദയനീയമായി. ചെറുകിട വ്യാപാര മേഖലയെ നിലനിര്‍ത്താന്‍ വ്യാപാരി വ്യവസായി ഏകോപന സമിതിയോടൊപ്പം ഓരോ വ്യാപാരിക്കും കൈകോര്‍ത്ത് പ്രവര്‍ത്തിക്കാന്‍ കഴിയേട്ട എന്നാശംസിക്കുന്നു . എന്ന് രാജു തോട്ടുംകര ജനറല്‍ സെക്രട്ടറി (കേരള വ്യാപാരി വ്യവസായി ഏകോപനസമിതി കൊട്ടാരക്കര യൂനിറ്റ്)
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.