ktr 2-കൊട്ടാരക്കര വികസന സപ്ലിമെൻറ്​-2

എല്ലാ മലയാളികള്‍ക്കും നന്മ നിറഞ്ഞ ബക്രീദ്-ഓണം ആശംസകള്‍, കേരള വ്യാപാരി വ്യവസായി ഏകോപന സമിതി കൊട്ടാരക്കര യൂനിറ്റ് .................................................. സപ്ലിമ​െൻറ് ഹെഡ് ( ഒന്നാം പേജില്‍ വെക്കേണ്ടുന്ന മാറ്റര്‍ ) .................................................. നാടിനും നാട്ടുകാർക്കും താങ്ങായി കൊട്ടാരക്കര വ്യാപാരി വ്യവസായി ഏകോപന സമിതി 32 വര്‍ഷം പിന്നിട്ട് ജൈത്രയാത്ര തുടരുന്നു കൊട്ടാരക്കര പ്രദേശത്തെ വികസന വികായുസും നിസ്തുല കാഴ്ചപ്പാടുമായി കേരള വ്യാപാരി വ്യവസായി ഏകോപന സമിതി കൊട്ടാരക്കര യൂനിറ്റ് 32 വര്‍ഷം പിന്നിട്ട് ജൈത്രയാത്ര തുടരുന്നു. ശക്തമായ കാഴ്ചപ്പാടുകളും വ്യക്തമായ നിര്‍ദേശങ്ങളുമുള്ള സംഘടന കൊട്ടാരക്കരയുടെ വികസന പ്രവര്‍ത്തനങ്ങളില്‍ സജീവമായി ഇടപെട്ട് പ്രവര്‍ത്തിച്ചുവരുന്നു. വ്യാപാരികളുടെ മാത്രം സംഘടനയാണെങ്കിലും നിരവധി ക്ഷേമ-ജീവ കാരുണ്യ പ്രവര്‍ത്തനങ്ങൾ ഏറ്റെടുത്ത് നടത്തിവരുന്നുണ്ട്. കൊട്ടാരക്കരയുടെ ശാപമായ ഗതാഗത പ്രശ്നം പരിഹരിക്കുന്നതിന് പൊലീസുമായി സഹകരിച്ച് നിരവധി പ്രവര്‍ത്തനങ്ങള്‍ നടത്തുന്നുണ്ട്. സ്കൂളുകളിലെയും സര്‍ക്കാര്‍ സ്ഥാപനങ്ങളിലെയും അടിസ്ഥാന സൗകര്യങ്ങള്‍ മെച്ചപ്പെടുത്തുന്നതിന് വര്‍ഷവും നല്ലൊരു തുക നീക്കിവെക്കാറുണ്ട്. ആതുര സേവന രംഗത്തും മെച്ചപ്പെട്ട സേവനം കാഴ്ചവെക്കുന്നുണ്ട്. വ്യാപാരി സംഘടന എന്നതിലുപരി സാമൂഹിക ക്ഷേമ സംഘടനയായാണ് പ്രവര്‍ത്തിക്കുന്നത്. 1986ല്‍ സ്ഥാപിതമായ സംഘടനക്ക് നഗരഹൃദയത്തില്‍ സ്വന്തമായി ബഹുനില ആസ്ഥാന മന്ദിരമുണ്ട്. വ്യാപാരികള്‍ക്കും കുടുംബത്തിനുമായി നിരവധി ക്ഷേമ പദ്ധതികള്‍ ആവിഷ്കരിച്ച് നടപ്പാക്കിവരുന്നു. ഇതിനായി സ്ഥാപിച്ച കൊട്ടാരക്കര താലൂക്ക് വ്യാപാരി വ്യവസായി സഹകരണ സംഘം മാതൃകപരമായ പ്രവര്‍ത്തനങ്ങളാണ് നടത്തുന്നത്. പ്രദേശത്തെ സാമൂഹിക ജീവിതത്തില്‍ ഇടപെട്ട് പ്രവര്‍ത്തിച്ചുവരുന്ന വ്യാപാരി വ്യവസായി ഏകോപന സമിതിയുടെ നന്മ നിറഞ്ഞ എല്ലാ പ്രവര്‍ത്തനങ്ങള്‍ക്കും ആശംസകള്‍. എന്ന്‍, ഷിജു പടിഞ്ഞാറ്റിന്‍കര, മാധ്യമം സബ് ബ്യൂറോ, കൊട്ടാരക്കര ..................................................................................................................................................... സംഘടനാ സാരഥ്യത്തില്‍ 25 വര്‍ഷം പൂര്‍ത്തിയാക്കി ഹാജി എം. ഷാഹുദ്ദീന്‍ (ചിത്രം... തലപ്പടം....) കൊട്ടാരക്കര: കേരള വ്യാപാരി വ്യവസായി ഏകോപന സമിതി കൊട്ടാരക്കര യൂനിറ്റ് സാരഥ്യത്തില്‍ 25 വര്‍ഷം പൂര്‍ത്തിയാക്കുകയാണ് ഹാജി എം. ഷാഹുദ്ദീന്‍. 32 വര്‍ഷം മുമ്പ്‌ ആരംഭിച്ച യൂനിറ്റില്‍ 25 വര്‍ഷവും അദ്ദേഹമായിരുന്നു പ്രസിഡൻറ് സ്ഥാനം അലങ്കരിച്ചത്. ചില കാലയളവുകളില്‍ മാത്രമാണ് മറ്റുള്ളവര്‍ പ്രസിഡൻറ് സ്ഥാനത്ത് എത്തിയിട്ടുള്ളത്. 1986ല്‍ യൂനിറ്റ് രൂപവത്കരിക്കുമ്പോള്‍ ആദ്യ പ്രസിഡൻറ് ഷാഹുദ്ദീന്‍ ആയിരുന്നു. 32ാം വര്‍ഷത്തിലും അദ്ദേഹം ഈ സ്ഥാനത്ത് തുടരുന്നു. 1997ല്‍ ടി.ജി. ജോര്‍ജും 2007ല്‍ സി.എസ്. മോഹന്‍ദാസും 2009ല്‍ എം.എം. ഇസ്മായിലുമാണ് നേരത്തേ പ്രസിഡൻറ് പദവിയില്‍ എത്തിയിരുന്നത്. എങ്കിലും ഷാഹുദ്ദീന്‍ തന്നെ തുടര്‍ന്നും പ്രസിഡൻറാകണമെന്നായിരുന്നു യൂനിറ്റ് അംഗങ്ങള്‍ െഎകകണ്ഠ്യേന അഭിപ്രായപ്പെട്ടത്. ഇദ്ദേഹത്തി​െൻറ നേതൃത്വത്തിൽ വാടക കെട്ടിടത്തില്‍ പ്രവര്‍ത്തനം ആരംഭിച്ച വ്യാപാരി വ്യവസായ ഏകോപന സമിതി യൂനിറ്റ് ഇന്ന്‍ പടര്‍ന്ന്‍ പന്തലിച്ചുനില്‍ക്കുകയാണ്. സ്വന്തമായി ബഹുനില ആസ്ഥാന മന്ദിരം, വ്യാപാരികള്‍ക്കായി സഹകരണ സംഘം, ക്ഷേമനിധി, മക്കള്‍ക്ക് സ്കോളര്‍ഷിപ്പ്, വിവിധ ജീവ കാരുണ്യ പ്രവര്‍ത്തനങ്ങള്‍, സേവന പ്രവര്‍ത്തനങ്ങള്‍ എന്നിവ മികച്ച രീതിയിൽ നടക്കുന്നുണ്ട്. ഇനിയും ഒട്ടേറെ കാര്യങ്ങള്‍ ചെയ്യാനുണ്ടെന്നാണ് ഷാഹുദ്ദീൻ പറയുന്നു. എല്ലാ അംഗങ്ങളുടെയും പൂര്‍ണ പിന്തുണ ഇക്കാര്യങ്ങളില്‍ അദ്ദേഹത്തിന് ലഭിക്കുന്നുണ്ട്. പുതിയ തലമുറയില്‍പെട്ടവര്‍ ഭരണസാരഥ്യത്തില്‍ എത്തി പരിചയ സമ്പത്ത് നേടണമെന്ന് അദ്ദേഹം അഭ്യര്‍ഥിക്കുന്നു . .................................................................................................... (ചിത്രം... തലപ്പടം....) കൊട്ടാരക്കര: 32 വര്‍ഷമായി സാമൂഹിക-സാംസ്കാരിക-ജീവ കാരുണ്യ മേഖലകളില്‍ അനുകരണീയമായ പ്രവര്‍ത്തനങ്ങള്‍ ഏറ്റെടുത്ത് നടത്തുന്ന കൊട്ടാരക്കര വ്യാപാരി വ്യവസായി ഏകോപന സമിതി പ്രദേശത്തി​െൻറ സര്‍വ തലമായ വികസന പ്രവര്‍ത്തനങ്ങളിലും എന്നും സജീവ സാന്നിധ്യമാണ്. പുതിയ ലക്ഷ്യങ്ങളിലേക്കും ഉയരങ്ങളിലേക്കും വ്യാപാരി വ്യവസായി ഏകോപന സമിതി കൊട്ടാരക്കര യൂനിറ്റ് കമ്മിറ്റിക്ക് എത്താന്‍ കഴിയേട്ട എന്നാശംസിക്കുന്നു . സ്നേഹപൂര്‍വം, അഡ്വ. പി. അയിഷാപോറ്റി എം.എല്‍.എ .................................................................................................... (ചിത്രം... തലപ്പടം....) കൈപിടിച്ച് വ്യാപാരി വ്യവസായി സഹകരണ സംഘം കൊട്ടാരക്കര: ആറുവര്‍ഷമായി പ്രവര്‍ത്തിച്ചുവരുന്ന കൊട്ടാരക്കര താലൂക്ക് വ്യാപാരി വ്യവസായി സഹകരണ സംഘം താലൂക്കിലെ വ്യാപാരികള്‍ക്ക് പരസ്പര ജാമ്യത്തില്‍ കുറഞ്ഞ പലിശ നിരക്കില്‍ വായ്പ നല്‍കിയും സ്ഥിര നിക്ഷേപങ്ങളും നിത്യ പിരിവ് നിക്ഷേപങ്ങളും സ്വീകരിച്ചും സംഘത്തിലെ എല്ലാ അംഗങ്ങള്‍ക്കും വര്‍ഷാവര്‍ഷം ലാഭ വിഹിതം നല്‍കിയും പ്രവർത്തിക്കുന്നു. ആറുവര്‍ഷത്തിനിടെ 500ല്‍പരം വ്യാപാരികള്‍ക്ക് വായ്പ നല്‍കിയും ജി.ഡി.സി.എസ് (ചിട്ടികള്‍) നടത്തിയും സ്ഥാപനം മറ്റ് സഹകരണ സംഘങ്ങളെക്കാള്‍ മികച്ച രീതിയിലാണ് മുന്നേറുന്നത്. പുത്തൂര്‍, കലയപുരം, ഓടനാവട്ടം, എഴുകോണ്‍, ആയൂര്‍, തുടങ്ങി താലൂക്കി​െൻറ വിവിധ മേഖലകളില്‍ ബ്രാഞ്ചുകള്‍ തുടങ്ങാനും, മെഡിക്കല്‍ സ്റ്റോറുകള്‍, സൂപ്പര്‍ മാര്‍ക്കറ്റുകള്‍, മാവേലി സ്റ്റോറുകള്‍, പച്ചക്കറി സ്റ്റോറുകള്‍, ഓണച്ചന്തകള്‍ തുടങ്ങാനുമുള്ള പ്രവര്‍ത്തനങ്ങളും നടക്കുന്നു. വ്യാപാരികള്‍ക്ക് മാത്രമായി തുടങ്ങിയ സംഘത്തി​െൻറ വളര്‍ച്ചക്കും നിലനില്‍പിനും വേണ്ടിയുള്ള പ്രോത്സാഹനങ്ങള്‍ തുടര്‍ന്നും വ്യാപാരികളില്‍ നിന്നുണ്ടാകണമെന്ന് അഭ്യര്‍ഥിക്കുന്നു. എന്ന്‍ , എം.എം. ഇസ്മായില്‍ സഹകരണ സംഘം മുന്‍ ചെയര്‍മാന്‍ ....................................................................................................
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.