പ്രളയം: കാര്‍ഷിക മേഖലയില്‍ 5.84 കോടിയുടെ നാശനഷ്​ടം

കൊല്ലം: കഴിഞ്ഞ ദിവസങ്ങളിലെ പ്രകൃതിക്ഷോഭം മൂലം ജില്ലയിലെ കാര്‍ഷികമേഖലയില്‍ 5.84 കോടി രൂപയുടെ നാശനഷ്ടം വന്നതായി പ്രാഥമിക കണക്ക്. പല പ്രദേശങ്ങളും വെള്ളത്തിനടിയിലായതിനാല്‍ അന്തിമ കണക്കെടുപ്പില്‍ നഷ്ടത്തി​െൻറ തോത് ഗണ്യമായി ഉയര്‍ന്നേക്കും. 395.852 ഹെക്ടറില്‍ കൃഷിനാശമുണ്ടായി. 4182 കര്‍ഷകരെ ഇതു ബാധിച്ചു. വാഴ, റബര്‍, കുരുമുളക്, തെങ്ങ് എന്നിവയാണ് പ്രധാനമായും നശിച്ചത്. പച്ചക്കറികള്‍, കിഴങ്ങുവർഗങ്ങള്‍, ഇഞ്ചി എന്നിവയും പ്രളയത്തില്‍ മുങ്ങി. ഒന്നാംവിള നെല്‍കൃഷി ആരംഭിച്ച സ്ഥലങ്ങളിലെല്ലാം വെള്ളം കയറിക്കിടക്കുകയാണ്. കഴിഞ്ഞ മാസങ്ങളിലെ മഴക്കെടുതിയിലുണ്ടായ കൃഷിനാശം കൂടി കണക്കിലെടുക്കുമ്പോള്‍ ഇതുവരെയുള്ള നഷ്ടത്തി​െൻറ കണക്ക് 11.08 കോടി രൂപയാണ്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.