ഇരവിപുരം: . മയ്യനാട് റൂട്ടിൽ സർവിസ് നടത്തുന്ന അക്കരവിള, സൂര്യൻ എന്നീ ബസുകളാണ് ദുരിതബാധിതരെ സഹായിക്കുന്നതിനായി തിങ്കളാഴ്ച സർവിസ് നടത്തിയത്. രണ്ട് ബസും ഒരാളുടെ ഉടമസ്ഥതയിലുള്ളതാണ്. ഇരു ബസിലെയും കണ്ടക്ടർമാരുടെ കൈയിൽ ടിക്കറ്റ് റാക്കിന് പകരം സഹായ അഭ്യർഥന രേഖപ്പെടുത്തിക്കൊണ്ടുള്ള ബക്കറ്റുകളായിരുന്നു. യാത്രക്കാരിൽ പലരും അവരവരാൽ കഴിയുന്ന സഹായം ബക്കറ്റിൽ നിക്ഷേപിച്ച് ദുരിതാശ്വാസത്തിൽ പങ്കാളികളായി. ബസ് സർവിസ് നടത്തുന്നതിനുള്ള ഡീസൽ ഉടമയുടെ വകയായിരുന്നു. തൊഴിലാളികൾ ശമ്പളമില്ലാതെയാണ് ജോലി നോക്കിയത്. തിങ്കളാഴ്ച രണ്ട് ബസുകളിൽനിന്ന് ലഭിക്കുന്ന തുക മുഴുവൻ ദുരിതാശ്വാസത്തിനായി നൽകാനാണ് ഇവരുടെ തീരുമാനം. ഇവരുടെ നല്ല മനസ്സിനെ യാത്രക്കാർ പ്രശംസിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.