വെള്ളപ്പൊക്കം; ജൂനിയർ ഹെൽത്ത് ഇൻസ്​പെക്ടർമാരെ നിയമിക്കുന്നു

കുണ്ടറ: മഴക്കാല ദുരിതാശ്വാസ പ്രവർത്തനങ്ങളുടെ ഭാഗമായി ജില്ലയിലെ പ്രളയബാധിതപ്രദേശങ്ങളിൽ പുനരധിവാസപ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നതിനായി ആരോഗ്യവകുപ്പിൽ താൽക്കാലിക വേതനാടിസ്ഥാനത്തിൽ ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർമാരെ നിയമിക്കുന്നു. പി.എസ്.സി റാങ്ക് ലിസ്റ്റിലുള്ളവരും പി.എസ്.സി നിഷ്കർഷിച്ച യോഗ്യതയുള്ളവരും ചൊവ്വാഴ്ച രാവിലെ ഒമ്പതിന് കലക്ടറേറ്റിലുള്ള ജില്ല മെഡിക്കൽ ഓഫിസിൽ യോഗ്യത തെളിയിക്കുന്ന രേഖകളുമായി ഇൻറർവ്യൂവിന് എത്തിച്ചേരണം. ഫോൺ: 2795017. പേരയത്ത് ക്യാമ്പ് തുറന്നു കുണ്ടറ: പേരയം ചിറഭാഗത്തെ ജെംസ് കോളനിയിൽ വീടുകളിൽ വെള്ളം കയറി. കുട്ടികളും വൃദ്ധരും ഉൾപ്പെടെ 29 പേരെ പേരയം എൻ.എസ്.എസ് ഹൈസ്കൂളിൽ ക്യാമ്പ് തുറന്ന് മാറ്റി. ചിറയിലേക്ക് വെള്ളം ഒഴുകിപ്പോകുന്നതിനുള്ള ഓട നന്നായി പ്രവർത്തിക്കാത്തതും ഓടയുടെ അശാസ്ത്രീയനിർമാണവുമാണ് വെള്ളം ഉയരാൻ കാരണമായത്. സെപ്റ്റിക് ടാങ്ക് ഉൾപ്പെടെ മുങ്ങിയതും പരിസരത്തെ മാലിന്യക്കൂനയും ഒന്നായതോടെ പകർച്ചവ്യാധി ഭീഷണിയുണ്ട്. ആരോഗ്യവകുപ്പ്-വില്ലേജ് -പഞ്ചായത്ത് അധികൃതർ ക്യാമ്പിലെത്തി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.