കിഴക്കേ കല്ലടയിൽ വെള്ളമിറങ്ങി; ക്യാമ്പുകളിൽ ആവശ്യത്തിലധികം സാധനങ്ങൾ

കുണ്ടറ: കിഴക്കേ കല്ലടയിൽ ചിറ്റുമലചിറയുടെ ജലനിരപ്പ് താഴ്ന്നതും കല്ലടയാറ്റിൽ നിന്നുള്ള ഏറ്റം കുറഞ്ഞതും ആശ്വാസമായി. നിലവിൽ പ്രവർത്തിക്കുന്ന ക്യാമ്പുകളിൽനിന്ന് പലരും വീടുകളിലേക്ക് മടങ്ങി. മൂഴിയിലും താഴംഭാഗത്തും മാത്രമാണ് ഇപ്പോൾ പ്രശ്നങ്ങളുള്ളത്. ചില ക്യാമ്പുകളിലെങ്കിലും സാധനങ്ങൾ സ്വകാര്യമായി കടത്തുന്നതായി പരാതിയുണ്ട്. ശനിയാഴ്ച രാത്രിയിൽ ഇതിനെച്ചൊല്ലി തർക്കം ഉയർന്നു. മഴ ശമിച്ചതും ഡാം ഷട്ടറുകൾ താഴ്ത്തിയതും മൂലം മൺറോതുരുത്തിലും കിഴക്കേ കല്ലടയിലും വെള്ളമിറങ്ങി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.