കൊല്ലം: ദുരിതാശ്വാസ ക്യാമ്പുകളിലെയും സാധനസമാഹരണകേന്ദ്രങ്ങളിലെയും പ്ലാസ്റ്റിക് മാലിന്യം ശുചിത്വസാഗരം പദ്ധതിയിൽ ഉപയോഗിക്കുമെന്ന് മന്ത്രി ജെ. മേഴ്സിക്കുട്ടിയമ്മ അറിയിച്ചു. നഗരപ്രദേശങ്ങൾക്ക് വെളിയിലുള്ള പഞ്ചായത്തുകൾ നീണ്ടകര ഹാർബറിലെത്തിക്കണം. നഗരപ്രദേശങ്ങളിലെ പഞ്ചായത്തുകൾ സമാഹരിക്കുന്നവ പഞ്ചായത്തിലെ പൊതുസ്ഥലത്ത് ശേഖരിച്ചുെവക്കണം. നിർമാർജനം പൊതുപ്രശ്നമായി ഉയർന്നുവന്ന സാഹചര്യത്തിലാണ് ഇത്തരത്തിലുള്ള തീരുമാനമെന്ന് മന്ത്രി അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.