ഗുരുതരാവസ്​ഥയിലെത്തിയ രോഗികൾക്ക് ചികിത്സ ലഭിച്ചില്ല; താലൂക്കാശുപത്രിയിൽ സംഘർഷം

പരവൂർ: അപകടത്തിൽ ഗുരുതരാവസ്ഥയിലെത്തിയ രോഗികൾക്ക് ചികിത്സയും ആംബുലൻസും ലഭിക്കാത്തതിനെത്തുടർന്ന് നെടുങ്ങോലം താലൂക്കാശുപത്രിയിൽ സംഘർഷം. ഒഴുകുപാറ പുന്നമുക്കിനുസമീപം ബൈക്കപകടത്തിൽ പരിക്കേറ്റ് ഞായറാഴ്ച രാത്രി എട്ടുമണിയോടെ ആശുപത്രിയിലെത്തിച്ച ഒഴുകുപാറ സ്വദേശികളായ അഭയ്, അനൂപ്, രാജേഷ് എന്നിവർക്കാണ് ചികിത്സ ലഭിക്കാതിരുന്നത്. പരിക്ക് സാരമായിരുന്നതിനാൽ ഉടൻതന്നെ മെഡിക്കൽ കോളജിലേക്ക്കൊണ്ടുപോകാൻ നിർദേശിക്കുകയായിരുന്നു. മെഡിക്കൽ കോളജിലേക്ക് കൊണ്ടുപോകാൻ ആംബുലൻസ് ആവശ്യപ്പെട്ടെങ്കിലും കിട്ടിയില്ല. രണ്ട് ആംബുലൻസുകളുള്ളതിൽ ഒരെണ്ണം ദുരിതാശ്വാസ പ്രവർത്തനത്തിനായി പോയിരിക്കയാണെന്നാണ് ആശുപത്രി അധികൃതർ പറഞ്ഞത്. ഒരെണ്ണം സ്ഥലത്തുണ്ടായിരുന്നെങ്കിലും ൈഡ്രവർ ഇല്ലാത്തതിനാൽ സേവനം ലഭിച്ചില്ല. ൈഡ്രവറെ വിളിച്ചുവരുത്താൻ ആവശ്യപ്പെട്ടെങ്കിലും അതിനുള്ള ശ്രമമുണ്ടായില്ലെന്നും അറിയുന്നു. ഇതോടെ കൂടുതൽ ഗുരുതരാവസ്ഥയിലായിരുന്ന അഭയിനെയും അനൂപിനെയും ബന്ധുക്കളും നാട്ടുകാരും ചേർന്ന് സ്വകാര്യവാഹനങ്ങളിൽ തിരുവനന്തപുരം മെഡിക്കൽ കോളജിലേക്ക് കൊണ്ടുപോയി. ഏഴുന്നേറ്റിക്കാൻ ബുദ്ധിമുട്ടായിരുന്ന രാജേഷിനെ കൊണ്ടുപോകാൻ ആംബുലൻസ് ൈഡ്രവറെ വിളിച്ചുവരുത്താൻ വീണ്ടും ശ്രമിച്ചെങ്കിലും നടന്നില്ല. ഇതോടെ ബന്ധുക്കളും നാട്ടുകാരും ബഹളംെവച്ചു. പുറത്തുനിന്നും ആംബുലൻസ് വിളിച്ചെങ്കിലും എത്തിച്ചേരാൻ താമസമുണ്ടാകുമെന്ന അവസ്ഥയായിരുന്നു. ഇതോടെ സംഘർഷം മൂർച്ഛിച്ചു. പരവൂർ എസ്.ഐ ജയകുമാറി​െൻറ നേതൃത്വത്തിൽ പൊലീസ് സ്ഥലത്തെത്തിയതോടെയാണ് സംഘർഷം ഒഴിവായത്. ഇതിനെത്തുടർന്ന് ഒമ്പത് മണിയോടെ പൊലീസ് ജീപ്പിൽ രാജേഷിനെ പാരിപ്പള്ളി മെഡിക്കൽ കോളജിൽ എത്തിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.