ബോണസ്: ധാരണയായി

കൊല്ലം: ചുമട്ടു തൊഴിലാളികളുടെ 2017-18 വര്‍ഷത്തെ ബോണസായി 20,750 രൂപയും മിനിമം കൂലിയായി 550 രൂപയും നല്‍കാന്‍ യൂനിയന്‍ ഭാരവാഹികളും തൊഴിലുടമ പ്രതിനിധികളും നടത്തിയ ചര്‍ച്ചയില്‍ ധാരണയായി. വിവിധ ലോറികളിലെ ഡ്രൈവര്‍, ക്ലീനര്‍ എന്നിവരുടെ 2017-18 വര്‍ഷത്തെ ബോണസായി ഡ്രൈവര്‍ക്ക് 8750 രൂപയും ക്ലീനര്‍ക്ക് 7750 രൂപയും നല്‍കാന്‍ തീരുമാനമായി. ജില്ലയിലെ വിവിധ ഹോട്ടലുകളിലെയും റസ്റ്റാറൻറുകളിലെയും തൊഴിലാളികളുടെ ബോണസായി വാര്‍ഷിക വേതനത്തി​െൻറ 20 ശതമാനവും എക്‌സ്‌ഗ്രേഷ്യയായി 18.5 ശതമാനവും ഉത്സവബത്തയായി ഏഴു ദിവസത്തെ ശമ്പളവും ഗുഡ്‌വില്‍ അലവന്‍സായി 350 രൂപയും ഓണം അഡ്വാന്‍സായി 2700 രൂപയും നല്‍കാന്‍ തീരുമാനിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.