മഴക്ക്​ ശമനം; ഓടനാവട്ടം ഓണത്തിരക്കിലേക്ക്

വെളിയം: മഴ മാറിയ സാഹചര്യത്തിൽ ഓടനാവട്ടത്തെ ഓണവിപണി സജീവമാകുന്നു. മൂന്ന് മാസമായി തുടർന്ന ദുരിതമഴയിൽ വലിയ പ്രത്യാഘാതങ്ങൾ സൃഷ്ടിക്കാതെ പോയ പഞ്ചായത്താണ് വെളിയം. പഞ്ചായത്തി​െൻറ പ്രധാന കേന്ദ്രമായ ഓടനാവട്ടം ജങ്ഷനിലും പരിസരത്തും തിങ്കളാഴ്ച രാവിലെ മുതൽ ഓണത്തിരക്ക് അനുഭവപ്പെട്ടു തുടങ്ങി. വഴികച്ചവടക്കാരും പച്ചക്കറി, പലചരക്ക്, ഇലക്േട്രാണിക് ഉൽപന്നം എന്നിവ വിൽക്കുന്ന കടകൾ ഓണാന്തരീക്ഷത്തിലേക്ക് വഴിമാറി. ഇടക്കുണ്ടാവുന്ന മഴ കടക്കാരെ ആശങ്കപ്പെടുത്തുന്നുണ്ട്. വെളിയം, ഓടനാവട്ടം കോളനികളിൽ ചില സാംസ്കാരിക സംഘടനകൾ സഹായകിറ്റുകൾ വിതരണം ചെയ്തുതുടങ്ങി. മേഖലയിൽ പച്ചക്കറികൃഷി വളരെ കുറവായതിനാൽ അന്യസംസ്ഥാനങ്ങളിൽനിന്നാണ് ഇവ എത്തുന്നത്. ചെങ്ങന്നൂരിലേക്കുള്ള ദുരിതാശ്വാസക്യാമ്പുകളിൽ ഭക്ഷണം എത്തിക്കുന്ന സന്നദ്ധസംഘടനകളുടെയും വിവിധ പാർട്ടികളുടെയും പ്രവർത്തനങ്ങളും ഈർജ്വസ്വലമായി മേഖലകളിൽ നടക്കുന്നുണ്ട്. റേഷൻ കടകൾ, മാവേലിസ്റ്റോറുകൾ എന്നിവിടങ്ങളിൽ വൻ തിരക്കുണ്ട്. ഓടനാവട്ടം ആലിൻചുവട്ടിൽ മാലിന്യനിക്ഷേപം; ദുർഗന്ധം അസഹനീയം വെളിയം: ഓടനാവട്ടം ജങ്ഷനിലെ ആലിൻചുവട്ടിൽ ദിവസങ്ങളായി ചാക്കിൽ കെട്ടിയ മാലിന്യങ്ങൾ കെട്ടിക്കിടന്നിട്ടും അധികൃതർ നീക്കം ചെയ്യുന്നില്ലെന്ന് പരാതി. വാഹനങ്ങളിൽ രാത്രികാലത്ത് കൊണ്ടുവരുന്ന മാലിന്യങ്ങളാണ് ഇവിടെ നിക്ഷേപിക്കുന്നത്. ഇത് നീക്കം ചെയ്യാത്തതിനാൽ വൻ ദുർഗന്ധമാണ് ജങ്ഷനിൽ അനുഭവപ്പെടുന്നത്. സമീപത്തെ കടകളിൽ സാധനങ്ങൾ വാങ്ങാനും ഭക്ഷണം കഴിക്കാനും കഴിയുന്നില്ല.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.