വ്യാജവാറ്റ്: ഒരാൾ അറസ്​റ്റിൽ

അഞ്ചൽ: ഓണക്കാലത്തേക്കു വേണ്ടി വ്യാജച്ചാരായം നിർമിച്ചയാളിനെ അഞ്ചംഗ എക്സൈസ് സംഘം പിടികൂടി. ഏരൂർ പണയം വേളം കുഴിയിൽ രഞ്ജിനി വിലാസത്തിൽ രാഘവനാണ് (52) അറസ്റ്റിലായത്. വീട്ടിൽ സ്ഥിരമായ വ്യാജവാറ്റ് നടക്കുെന്നന്ന രഹസ്യ വിവരത്തെ തുടർന്ന് നടത്തിയ റെയ്ഡിലാണ് രാഘവൻ പിടിയിലായത്. ഒമ്പത് ലിറ്റർ വാറ്റുചാരായവും വാറ്റുപകരണങ്ങളും പിടിച്ചെടുത്തു. പുനലൂർ കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു. ഓണക്കാലത്ത് വ്യാജവാറ്റും വിൽപനയും വർധിക്കാൻ സാധ്യതയുള്ളതിനാൽ എക്സൈസി​െൻറ ജാഗ്രതപ്രവർത്തനം കൂടുതൽ കാര്യക്ഷമമാക്കിയെന്ന് അഞ്ചൽ എക്സൈസ് ഇൻസ്പെക്ടർ പ്രശാന്ത് അറിയിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.