ഓച്ചിറ: ഗവ. ഹയർ സെക്കൻഡറി സ്കൂളിലെ ദുരിതാശ്വാസ ക്യാമ്പിൽ കുട്ടനാട്, ചെങ്ങന്നൂർ ഭാഗങ്ങളിൽനിന്നുള്ള ദുരിതബാധിതർക്ക് സംരക്ഷണവുമായി അൻസാറുൽ മുസ്ലിമിൻ സംഘം. ഉച്ചഭക്ഷണം ഓച്ചിറ ക്ഷേത്ര ഭരണസമിതി ഏറ്റെടുത്തപ്പോൾ മറ്റു മൂന്നു നേരത്തെ ഭക്ഷണം സംഘടന ഏറ്റെടുത്തു. കേരളത്തിെൻറ വിവിധ ഭാഗങ്ങളിൽ ചെറുകിട കച്ചവടം ചെയ്യുന്ന 93 അംഗ യുവാക്കളുടെ സംഘടനയാണ് പായിക്കുഴി കേന്ദ്രമായി പ്രവർത്തിക്കുന്ന എ.എം.എസ് അമ്പലപ്പുഴ, പുളിങ്കുന്ന്, പള്ളിപ്പാട്, തലവടി, ചമ്പക്കുളം, മാന്നാർ, കൈനകരി പ്രദേശങ്ങളിൽനിന്നുള്ള 42 കുടുംബങ്ങളിലുള്ള 152 അംഗങ്ങളാണ് ഓച്ചിറ സ്കൂളിലെ ക്യാമ്പിൽ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.