കണ്‍ട്രോള്‍ റൂം പ്രവര്‍ത്തനം തുടരുന്നു

കൊല്ലം: പ്രളയക്കെടുതിയില്‍ ദുരിതം അനുഭവിക്കുന്നവര്‍ക്ക് ഭക്ഷ്യധാന്യങ്ങള്‍ അടിയന്തരമായി എത്തിക്കുന്നതിനും ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്നതിനുമായി ജില്ല സെപ്ലെ ഓഫിസുകളിലും റേഷനിങ് ഡെപ്യൂട്ടി കണ്‍ട്രോളറുടെ ഓഫിസിലും കണ്‍ട്രോള്‍ റൂമുകള്‍ പ്രവര്‍ത്തിക്കുന്നു. ഫോണ്‍: 0471-2731240 (തിരുവനന്തപുരം) 0474-2794818 (കൊല്ലം) 9447563527 (പത്തനംതിട്ട) 0477-2251674 (ആലപ്പുഴ) 0481-2560371 (കോട്ടയം) 04862-222515 (ഇടുക്കി) 0484-2422251 (എറണാകുളം) 0474-2769574 (കൊല്ലം ദക്ഷിണ മേഖലാ റേഷനിങ് ഡെപ്യൂട്ടി കണ്‍ട്രോളറുടെ കാര്യാലയം). 57 വില്ലേജുകള്‍ പ്രളയബാധിതം കൊല്ലം: ജില്ലയിലെ 105 വില്ലേജുകളില്‍ 57 വില്ലേജുകളും പ്രളയബാധിതം. ഇതില്‍ 21 വില്ലേജുകളും കൊല്ലം താലൂക്കിലാണ്. കരുനാഗപ്പള്ളിയില്‍ 11ഉം പുനലൂരില്‍ എട്ടും പത്തനാപുരത്തും കുന്നത്തൂരിലും ഏഴു വീതവും കൊട്ടാരക്കരയില്‍ മൂന്നും പ്രളയ ബാധിത വില്ലേജുകളാണുള്ളത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.