മാതൃകയായി കരിമഠത്തെ കുട്ടികള്‍

തിരുവനന്തപുരം: പ്രളയക്കെടുതിയില്‍ദുരിതമനുഭവിക്കുന്നവര്‍ക്ക്‌ കൈത്താങ്ങുമായി കരിമഠത്തെ കുട്ടികളും. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് 30,000 രൂപ സംഭാവന നല്‍കി. തുക ജില്ല കലക്ടര്‍ക്ക്‌വേണ്ടി എ.ഡി.എം വി.ആര്‍. വിനോദ്‌ സ്വീകരിച്ചു. ജില്ലാശിശുവികസനവകുപ്പി​െൻറ സഹായത്തോടെ നടപ്പാക്കുന്ന 'എ​െൻറ കരിമഠം' പദ്ധതിയുടെ ഭാഗമായാണ് കുട്ടികള്‍ പണം സമാഹരിക്കാന്‍ മുന്നിട്ടിറങ്ങിയത്. പദ്ധതിയുടെ ഭാഗമായി ഓണാഘോഷത്തിന് മാറ്റിവെച്ച 12,000 രൂപയും കുട്ടികൾ കരിമഠത്ത് നിന്ന്‌ ശേഖരിച്ച 18,000 രൂപയും ചേര്‍ത്താണ് ഇത്രയും തുക കെണ്ടത്തിയത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.