മലയിൻകീഴ്: മഴയിൽ വീട് തകർന്നുവീണതോടെ അന്തിയുറങ്ങാൻ ഇടമില്ലാതെ ബുദ്ധിമുട്ടുകയാണ് മലയിൻകീഴ് ശ്രീകൃഷ്ണപുരം മാങ്കുന്ന് മലയടിവിളാകത്ത് വീട്ടിൽ ആർ. ലതയും മകനും. 20 വർഷം പഴക്കമുള്ള വീടിെൻറ അറ്റകുറ്റപ്പണികൾക്ക് വേണ്ടി പഞ്ചായത്ത് ഉൾപ്പെടെയുള്ളവരെ നേരേത്ത ലത സമീപിച്ചെങ്കിലും പ്രയോജനമുണ്ടായില്ല. അഞ്ച് സെൻറിൽ ഷീറ്റ് മേഞ്ഞ വീടാണ് തകർന്നത്. വിള്ളൽ വീണ ശേഷിക്കുന്ന ഒറ്റമുറിയിലാണ് ലതയും മകനും ജീവൻ പണയപ്പെടുത്തി ഇപ്പോൾ കഴിയുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.