തിരുവനന്തപുരം: ആലപ്പുഴ, പത്തനംതിട്ട, കോട്ടയം, ചെങ്ങന്നൂര്‍ എന്നിവിടങ്ങളിലെ പ്രളയക്കെടുതികളില്‍ ദുരിതാശ്വാസപ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്നതിന് ജില്ലയില്‍നിന്ന് ലെയ്‌സണ്‍ ഓഫിസര്‍മാരെ നിയമിച്ചു. ആകെ ഒമ്പത് ഉദ്യോഗസ്ഥരാണുള്ളത്. ദുരിതാശ്വാസപ്രവര്‍ത്തനം ഏകോപിപ്പിക്കുന്നതിനുപുറമേ അവിടത്തെ ആവശ്യങ്ങള്‍ മനസ്സിലാക്കി റിപ്പോര്‍ട്ട് ചെയ്യുക, ദുരിതാശ്വാസപ്രവര്‍ത്തനങ്ങളില്‍ ജില്ലഭരണകൂടങ്ങള്‍ക്ക് ആവശ്യമായ സഹായങ്ങള്‍ നല്‍കുക എന്നിവയാണ് ചുമതലകള്‍. ആലപ്പുഴ, പത്തനംതിട്ട, കോട്ടയം ജില്ലകളിലേക്ക് രണ്ടും ചെങ്ങന്നൂരേക്ക് മൂന്നും ലെയ്‌സണ്‍ ഓഫിസര്‍മാരെയാണ് നിയോഗിച്ചിട്ടുള്ളതെന്ന് കലക്ടര്‍ ഡോ. കെ. വാസുകി അറിയിച്ചു. തിങ്കളാഴ്ച 25 ലോഡ് അവശ്യസാധനങ്ങള്‍ അയച്ചു തിരുവനന്തപുരം: പ്രളയക്കെടുതി രൂക്ഷമായ ആലപ്പുഴ, പത്തനംതിട്ട, എറണാകുളം, തൃശൂര്‍ ജില്ലകളിലേക്ക് തിരുവനന്തപുരത്തുനിന്ന് തിങ്കളാഴ്ച 25 ലോഡ് അവശ്യസാധനങ്ങള്‍ അയച്ചു. തമ്പാനൂര്‍ എസ്.എം.വി. ഹയര്‍ സെക്കൻഡറി സ്‌കൂളില്‍നിന്ന് 16 ലോറികളും വഴുതക്കാട് കോട്ടണ്‍ഹില്‍ ഹയര്‍ സെക്കൻഡറി സ്‌കൂള്‍, കോട്ടക്കകം പ്രിയദര്‍ശിനി ഹാള്‍ എന്നിവിടങ്ങളില്‍നിന്ന് യഥാക്രമം നാലും അഞ്ചും ലോഡുകളും ദുരിതാശ്വാസകേന്ദ്രങ്ങളിലേക്ക് പുറപ്പെട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.