നിരവധി കേസുകളിലെ പ്രതി കഞ്ചാവുമായി പിടിയില്‍

ആറ്റിങ്ങല്‍: എക്സൈസ് ഓണക്കാല സ്പെഷൽ ഡ്രൈവി​െൻറ ഭാഗമായി നടത്തിയ പരിശോധനയില്‍ . മംഗലപുരം വെയിലൂര്‍ ചെമ്പകമംഗലം അരുണ്‍ നിവാസില്‍ ജിത്തു എന്ന അരുണിനെയാണ്(24) പെരുങ്ങുഴി ഭാഗത്ത് നിന്ന് എക്സൈസ് പിടികൂടിയത്. ഇയാളില്‍ നിന്ന് 1.150 കിലോ കഞ്ചാവ് കണ്ടെടുത്തു. കഞ്ചാവ് കടത്താന്‍ ഉപയോഗിച്ച ബൈക്കും പിടികൂടി. ചിറയിന്‍കീഴ്, പെരുമാതുറ, അഴൂര്‍, കുറക്കട, പെരുങ്ങുഴി ഭാഗങ്ങളില്‍ വിദ്യാർഥികള്‍ക്കും സ്‌കൂള്‍ കുട്ടികള്‍ക്കും ഇതരസംസ്ഥാനതൊഴിലാളികള്‍ക്കും കഞ്ചാവ് വില്‍പന നടത്തിവരുകയായിരുന്നു. നിരവധി പൊലീസ് കേസുകളിലും പ്രതിയാണ് ഇയാള്‍. തമിഴ്നാട്ടില്‍നിന്ന് കഞ്ചാവെത്തിച്ച് ചെറുപൊതിയാക്കി വില്‍പന നടത്തിവരുകയായിരുന്നു. എക്സൈസ് റേഞ്ച് ഇന്‍സ്പെക്ടര്‍ എ.ആര്‍. രതീഷ് നടത്തിയ പരിശോധനയില്‍ എക്സൈസ് ഇൻറലിജന്‍സിലെ പ്രിവൻറിവ് ഓഫിസര്‍മാരായ സുധീഷ്‌കൃഷ്ണ, സന്തോഷ്, ദീപക്, കൃഷ്ണകുമാര്‍, സിവില്‍ എക്സൈസ് ഓഫിസര്‍മാരായ സുര്‍ജിത്ത്, അരുണ്‍മോഹന്‍, രതീശന്‍, മണികണ്ഠന്‍നായര്‍, അനില്‍കുമാര്‍ എന്നിവര്‍ പങ്കെടുത്തു. ചിറയിന്‍കീഴ് റേഞ്ചില്‍ മദ്യം, മയക്കുമരുന്ന് എന്നിവയുമായി ബന്ധപ്പെട്ട പരാതികള്‍ക്ക് 0470-2644070, 9400069423 എന്ന നമ്പറുകളില്‍ അറിയിക്കണമെന്ന് എക്സൈസ് ഓഫിസര്‍ അറിയിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.